കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കീമോ തെറാപ്പി: സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഘത്ത്. സ്വകാര്യലാബുകളിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുന്ന പരിശോധനകൾക്ക് മെഡിക്കൽ കോളേജുകളിൽ മുപ്പത് ദിവസം വരെ എടുക്കുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് ചെന്നിത്തല ആരോപിക്കുന്നു.
രജനിയെപ്പോലുള്ളവരോട് കാണിച്ച മഹാപാതകത്തിനു കാലതാമസത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ കഴിയരുത്. ക്യാൻസർ ഇല്ലാത്ത രജനിയിൽ കീമോ തെറാപ്പി നടത്തി അവരെയും അവരുടെ കുടുംബത്തെയും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സർക്കാർ സംവിധാനം ചെയ്തിരിക്കുന്നത്. ഈ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുകയും പത്ത് ലക്ഷം രൂപ ഉടൻ നൽകുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ക്യാൻസർ നിർണയ പരിശോധനകളിൽ ഉണ്ടാകുന്ന കാലതാമസമാണ് സ്വകാര്യ ലാബുകളിലേക്കു രോഗികളെ തള്ളിവിടുന്നത്. സ്വകാര്യലാബുകളിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുന്ന പരിശോധനകൾക്ക് മെഡിക്കൽ കോളേജുകളിൽ മുപ്പത് ദിവസം വരെ എടുക്കുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ഉള്ള നെറ്റ് വർക് സംവിധാനം മെഡിക്കൽ കോളേജുകളിൽ ഇല്ല. അൻപത് സാമ്പിളുകൾ മാത്രം ദിവസേന കൈകാര്യം ചെയ്യാൻ ശേഷിയുള്ള മെഡിക്കൽ കോളേജുകളിൽ മൂന്നിരട്ടി വരെയാണ് എത്തുന്നത്. ജീവനക്കാരുടെ പോരായ്മയാണ് പ്രധാന താളപ്പിഴയായി മെഡിക്കൽ കോളേജുകൾ ചൂണ്ടിക്കാട്ടുന്നത്.
പാതോളജിസ്റ്റ്, ടെക്‌നീഷ്യന്മാർ മുതൽ ടൈപ്പിസ്റ്റ് വരെയുള്ളയുള്ളവരുടെ നിയമനങ്ങൾ ഉടനടി നടപ്പിലാക്കാതെ ഗിമ്മിക്കുകൾ കാട്ടി ആരോഗ്യവകുപ്പിന് അധികനാൾ മുന്നോട്ട് പോകാൻ കഴിയില്ല. ആർ സി സി യിൽ നിന്നും രക്തം സ്വീകരിച്ചത് വഴി എച് ഐ വി ബാധിതയായി മരണമടഞ്ഞ ബാലികയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.

രജനിയെപ്പോലുള്ളവരോട് കാണിച്ച മഹാപാതകത്തിനു കാലതാമസത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ കഴിയരുത്. ക്യാൻസർ ഇല്ലാത്ത രജനിയിൽ കീമോ തെറാപ്പി നടത്തി അവരെയും അവരുടെ കുടുംബത്തെയും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സർക്കാർ സംവിധാനം ചെയ്തിരിക്കുന്നത്. ഈ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുകയും പത്ത് ലക്ഷം രൂപ ഉടൻ നൽകുകയും വേണം.
ആരോഗ്യമേഖലയിൽ സമൂലമായ പൊളിച്ചെഴുത്താണ് വേണ്ടത്. ക്യാൻസർ നിർണയത്തിന് ഒരു മാസത്തിലേറെ സമയമെടുക്കുന്ന ഈ സംസ്ഥാനം ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനം നേടിയെന്നൊക്കെ പറയുന്നത് വലിയ തമാശയായി അനുഭവപ്പെടും. ഫേസ്ബുക്കിലെ സ്തുതിഗീതങ്ങളിൽ മയങ്ങാതെ ആരോഗ്യ രംഗം ഉടച്ചു വാർക്കാനാണ് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ശ്രദ്ധിക്കേണ്ടത്
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications