കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കീമോ തെറാപ്പി: സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഘത്ത്. സ്വകാര്യലാബുകളിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുന്ന പരിശോധനകൾക്ക് മെഡിക്കൽ കോളേജുകളിൽ മുപ്പത് ദിവസം വരെ എടുക്കുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് ചെന്നിത്തല ആരോപിക്കുന്നു.

<strong>തെറ്റായ ലാബ് റിപ്പോര്‍ട്ട്; കോട്ടയത്ത് കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്തു</strong>തെറ്റായ ലാബ് റിപ്പോര്‍ട്ട്; കോട്ടയത്ത് കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്തു

രജനിയെപ്പോലുള്ളവരോട് കാണിച്ച മഹാപാതകത്തിനു കാലതാമസത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ കഴിയരുത്. ക്യാൻസർ ഇല്ലാത്ത രജനിയിൽ കീമോ തെറാപ്പി നടത്തി അവരെയും അവരുടെ കുടുംബത്തെയും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സർക്കാർ സംവിധാനം ചെയ്തിരിക്കുന്നത്. ഈ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുകയും പത്ത് ലക്ഷം രൂപ ഉടൻ നൽകുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സർക്കാർ മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ക്യാൻസർ നിർണയ പരിശോധനകളിൽ ഉണ്ടാകുന്ന കാലതാമസമാണ് സ്വകാര്യ ലാബുകളിലേക്കു രോഗികളെ തള്ളിവിടുന്നത്. സ്വകാര്യലാബുകളിൽ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുന്ന പരിശോധനകൾക്ക് മെഡിക്കൽ കോളേജുകളിൽ മുപ്പത് ദിവസം വരെ എടുക്കുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളത്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ഉള്ള നെറ്റ് വർക് സംവിധാനം മെഡിക്കൽ കോളേജുകളിൽ ഇല്ല. അൻപത് സാമ്പിളുകൾ മാത്രം ദിവസേന കൈകാര്യം ചെയ്യാൻ ശേഷിയുള്ള മെഡിക്കൽ കോളേജുകളിൽ മൂന്നിരട്ടി വരെയാണ് എത്തുന്നത്. ജീവനക്കാരുടെ പോരായ്മയാണ് പ്രധാന താളപ്പിഴയായി മെഡിക്കൽ കോളേജുകൾ ചൂണ്ടിക്കാട്ടുന്നത്.

പാതോളജിസ്റ്റ്, ടെക്‌നീഷ്യന്മാർ മുതൽ ടൈപ്പിസ്റ്റ് വരെയുള്ളയുള്ളവരുടെ നിയമനങ്ങൾ ഉടനടി നടപ്പിലാക്കാതെ ഗിമ്മിക്കുകൾ കാട്ടി ആരോഗ്യവകുപ്പിന് അധികനാൾ മുന്നോട്ട് പോകാൻ കഴിയില്ല. ആർ സി സി യിൽ നിന്നും രക്തം സ്വീകരിച്ചത് വഴി എച് ഐ വി ബാധിതയായി മരണമടഞ്ഞ ബാലികയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.

chennitha

രജനിയെപ്പോലുള്ളവരോട് കാണിച്ച മഹാപാതകത്തിനു കാലതാമസത്തിന്റെ പേര് പറഞ്ഞു രക്ഷപെടാൻ കഴിയരുത്. ക്യാൻസർ ഇല്ലാത്ത രജനിയിൽ കീമോ തെറാപ്പി നടത്തി അവരെയും അവരുടെ കുടുംബത്തെയും ദുരിതത്തിലേക്ക് തള്ളിയിടുകയാണ് സർക്കാർ സംവിധാനം ചെയ്തിരിക്കുന്നത്. ഈ കുടുംബത്തെ സർക്കാർ ഏറ്റെടുക്കുകയും പത്ത് ലക്ഷം രൂപ ഉടൻ നൽകുകയും വേണം.

ആരോഗ്യമേഖലയിൽ സമൂലമായ പൊളിച്ചെഴുത്താണ് വേണ്ടത്. ക്യാൻസർ നിർണയത്തിന് ഒരു മാസത്തിലേറെ സമയമെടുക്കുന്ന ഈ സംസ്ഥാനം ആരോഗ്യരംഗത്ത് ഒന്നാംസ്ഥാനം നേടിയെന്നൊക്കെ പറയുന്നത് വലിയ തമാശയായി അനുഭവപ്പെടും. ഫേസ്ബുക്കിലെ സ്തുതിഗീതങ്ങളിൽ മയങ്ങാതെ ആരോഗ്യ രംഗം ഉടച്ചു വാർക്കാനാണ് ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ശ്രദ്ധിക്കേണ്ടത്

English summary
ramesh chennithala agaianst state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X