കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ പ്രതിസന്ധിചര്‍ച്ചയ്ക്ക് ഭക്ഷ്യമന്ത്രിയില്ല; സിപിഐയോട് പിണറായിക്ക് അടങ്ങാത്ത രോക്ഷം?

മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസം ഇല്ലെങ്കില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഭക്ഷ്യപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ പോയപ്പള്‍ ഭക്ഷ്യമന്ത്രി പി തിലോത്തമനെ കൊണ്ടുപോകാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാരോടുളള മുഖ്യമന്ത്രിയുടെ അടങ്ങാത്ത രോഷമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ചയായാരുന്നു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനായി ദില്ലിക്ക് തിരിച്ചത്. ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. പ്രധാനമന്ത്രി, കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം എംപിയായിരുന്ന കെകെ രാഗേഷാണ് ഉണ്ടായിരുന്നത്. രാകേഷല്ല ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമനാണ് ചാര്‍ച്ചയ്ക്ക് പിണറായികൊപ്പം പങ്കെടുക്കേണ്ടതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം.

Ramesh Chennithala

മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസം ഇല്ലെങ്കില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ പിണറായി വിജയന്‍ കവാത്ത് മറന്നു. ദില്ലിയില്‍ നിന്നും ഉറപ്പ് മാത്രമെ കിട്ടിയിട്ടുള്ളുവെന്നും അരി കിട്ടിയില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

English summary
Ramesh Chennithala against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X