കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലൻസ് വെറും കളിപ്പാവ; എല്ലാം ഇപി ജയരാജനുവേണ്ടി പിണറായിയുടെ തന്ത്രം!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റലിജൻ‌സ് മുഖ്യമന്ത്രിയുടെ കയ്യിലെ കലിപ്പാവയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിനെ ഉപയോഗിച്ചുള്ള അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപി ജയരാജനെ രക്ഷിക്കാനാണ് വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. മുൻ മന്ത്രി ഇപി ജയരാജനെതിരെയുള്ള ബന്ധുനിയമന കേസ് വിജിലൻസ് അവസാനിപ്പിത്തിരുന്നു.

അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് ബന്ധുനിയമനക്കേസ് അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വന്നിരിക്കുന്നത്. നിയമനം ലഭിച്ചിട്ടും പി.കെ ശ്രീമതിയുടെ മകന്‍ പി.കെ സുധീര്‍ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാംദിവസം തന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സ് പറയുന്ന കാരണങ്ങള്‍.

തലപ്പത്ത് സ്വന്തക്കാരെ

തലപ്പത്ത് സ്വന്തക്കാരെ

ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച നടപടി വിവാദമായിരുന്നു.

വിവാദം

വിവാദം

പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.

ഉത്തരവ് റദ്ദാക്കിയിരുന്നു

ഉത്തരവ് റദ്ദാക്കിയിരുന്നു

2016 ഒക്ടോബര്‍ ഒന്നിന് നിയമന ഉത്തരവിറക്കിയെങ്കിലും മൂന്നാംദിവസം ജയരാജന്‍ അത് റദ്ദാക്കാന്‍ കുറിപ്പ് നല്‍കുകയും 13ന് സര്‍ക്കാര്‍ ഉത്തരവിറക്കി നിയമനം റദ്ദാക്കുകയും ചെയ്തുവെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു.

വിവാദം അവസാനിച്ചത് രാജിയിൽ

വിവാദം അവസാനിച്ചത് രാജിയിൽ

പ്രതിപക്ഷ ആരോപണങ്ങളെ തുടർന്നുണ്ടായ വിവാദം മന്ത്രിയായരുന്ന ഇപി ജയരാജന്റെ രാജിയിലാണ് അവസാനിച്ചത്.

സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ല

സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ല

നിയമനത്തില്‍ സാമ്പത്തിക ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ല. പദവിക്ക് വേണമെങ്കില്‍ കളങ്കപ്പെടുത്താം. അതിനാല്‍ എല്ലാറ്റിനും ഗുണകരം രാജിയാണെന്ന് കണ്ടു. അങ്ങനെ രാജിവെച്ചു. ഇപ്പോള്‍ തന്റെ നിരപരാധിത്വം ജനങ്ങളേയും പാര്‍ട്ടിയേയും ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞെന്നായിരുന്നു ഇപി ജയരാജൻ പ്രതികരിച്ചത്.

ഗൂഡാലോചന

ഗൂഡാലോചന

ക്വിക്ക് വേരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതിന് മുന്നെ എഫ്ഐആര്‍ ഇട്ടു. കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത്. ഇതിന് പിന്നിൽ ഗൂഡാലോചനയല്ലാതെ ഇത് മറ്റെന്താണെന്ന് ജയരാജൻ ആരോ

English summary
Ramesh Chennithala against CM involvement in vigilance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X