സര്‍ക്കാറിന് സമനില തെറ്റി; ആരെയും ജയിലിലടക്കുന്ന അവസ്ഥ, ഷാജഹാന്‍ ഗുണ്ടയോ സാമൂഹിക വിരുദ്ധനോ?
തിരുവനന്തപുരം: സര്‍ക്കാരിന് സമനില തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെയും ജയിലിലടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കെഎം ഷാജഹാന്‍ ഗുണ്ടയോ സാമൂഹിക വിരുദ്ധനോ ആണോയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസ്റ്റെന്നും പ്രതിപക്ഷ നാതാവ് പറഞ്ഞു. സംഘര്‍ഷത്തെക്കുറിച്ചുള്ള ഐജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. റിപ്പോര്‍ട്ട് വരുന്നതിനുമുന്‍പേ മുഖ്യമന്ത്രി വിധി പറഞ്ഞിരുന്നെന്നും ചെന്നിത്തല വിമര്‍ശിച്ചു. ജിഷ്ണുവിന്റെ കുടുംബം സമരം നടത്തുന്നതിനെതിരെ ഗൂഢാലോചന നടത്തിയത് സര്‍ക്കാരാണെന്നും പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല
കെഎം ഷാജഹാനെ പിടികൂടിയത് വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞപ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി.

പിടികിട്ടാപുള്ളി സ്വൈര്യ വിഹാരം നടത്തുന്നു
അതേസമയം തനിക്കെതിരെ പോലീസ് ഗൂഡാലോചന നടത്തുന്നുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെകെ ശ്രീജിത്ത് പറഞ്ഞു. കേസിലെ പിടികിട്ടാ പുള്ളികള്‍ നാട്ടില്‍ സ്വൈര്യ വിഹാരം നടത്തുകയായിരുന്നെന്നും ശ്രീജിത്ത് പറഞ്ഞു.

ചോരയില്‍ മുക്കി കൊല്ലാനാണ് ശ്രമം
ഈ സമരത്തെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ശരിയാണോ എന്നും ചെന്നിത്തല ചോദിച്ചു.

ലക്ഷങ്ങള്‍ മുടക്കി പരസ്യം
ലക്ഷങ്ങള്‍ മുടക്കി പരസ്യം കൊടുക്കുകായണ് പിണറായി ചെയ്തത്. സെക്രട്ടറിയേറ്റില്‍ നിന്ന് മെഡിക്കല്‍ കോളേജ് വരെ പോയിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇതിന്റെ ആവശ്യമുണ്ടാകുമായിരുന്നോ? പത്ത് മിനിട്ട് മതിയായിരുന്നല്ലോ? അവിടെച്ചെന്ന ശേഷം ഞങ്ങള്‍ ഇതൊക്കെ ചെയ്തു, ഇനിയും ചെയ്യും പറഞ്ഞാല്‍ മതിയായിരുന്നു.

പോലീസിനെ ന്യായീകരിക്കുന്നു
അവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കേരളം മുഴുവന്‍ കണ്ടതാണ്, മുഖ്യമന്ത്രി ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ്. കൂടെ ഉണ്ടായിരുന്നവരെയും മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അവര്‍ ആശുപത്രിയിലാണ്.

വളയത്തെ വീട്
ആറാം ക്ലാസുകാരിയായ ജിഷ്ണുവിന്റെ സഹോദരി വളയത്തെ വീട്ടില്‍ നിരാഹാരം കിടക്കുന്നിടത്ത് താന്‍ പോയിരുന്നു. വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടി അതിനുപോലും തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications