പറയാത്തത് പറഞ്ഞ് പരിഹസിച്ച് മുഖ്യമന്ത്രി തരംതാഴരുത്- കടുത്ത വാക്കുകളുമായി ചെന്നിത്തല, സംഭവിച്ചതെന്ത്?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞോ? രമേശ് ചെന്നിത്തല അങ്ങനെ പറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞോ? ഈ ചര്‍ച്ച പൊടിപൊടിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന് യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയ്ക്കെതിരെ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല. പക്ഷേ, പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമ പ്രവര്ത്തകന് പറഞ്ഞപ്പോള്‍ അത് നിഷേധിച്ച മുഖ്യമന്ത്രി. വിശദാംശങ്ങള്‍ നോക്കാം...

നിര്‍ഭാഗ്യകരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന് താന്‍ പറഞ്ഞു എന്ന പ്രസ്താവന വാസ്തവ വിരുദ്ധവും ദൗര്‍ഭാഗ്യകരവും ആണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. എന്തായാലും അത്തരമൊരു പരാമര്‍ശം രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

നല്ലതെന്നാണ് പറഞ്ഞ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങളില്‍ അത് വരികയും ചെയ്തു. എന്നിട്ടും മുഖ്യമന്ത്രി അത്തരത്തില്‍ പ്രസ്താവന നടത്തിയത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു.

തരംതാഴരുത്
ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞ് പരിഹസിക്കുന്നത് മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല എന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഇത്രയും തരംതാഴരുത് എന്നും അദ്ദേഹം പറഞ്ഞു.

അന്ധമായ പ്രതിപക്ഷ വിരോധം
അന്ധമായ പ്രതിപക്ഷ വിരോധം കൊണ്ടാണ് മുഖ്യമന്ത്രി ഇങ്ങനെ അവാസ്തവമായ കാര്യങ്ങള്‍ പറയുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കും എന്നാണ് താന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കിയത്.

പത്രപ്രവര്‍ത്തകന്റെ ചോദ്യം
പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രി വി മുരളീധരനും കൊവിഡ് വാക്സിന് ചലഞ്ചില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് പത്രപ്രവര്ത്തകന് പറഞ്ഞത്. ഈ ചലഞ്ച് യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതായും പത്രപ്രവര്ത്തകന് പറഞ്ഞു. പണമില്ലെങ്കില്‍ എന്തിനാണ് സൗജന്യം പ്രഖ്യാപിച്ചത് എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചതായി പത്രപ്രവര്ത്തകന് പറഞ്ഞു. ഇതിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മറുപടി പറയാതിരിക്കുന്നതാണ് നല്ലത്
ഇതിനൊക്കെ മറുപടി പറയാതിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്നാണ് തനിക്ക് തോന്നുന്നത് എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ വ്യത്യാസമന്യേ എല്ലാവരും ഇതുമായി സഹകരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടത്. നമ്മുടെ നാടിന്റെ പൊതുവായ അന്തരീക്ഷം അങ്ങനെയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മത്സരിക്കുന്ന രണ്ട് പേരെയാണ് നമുക്ക് കാണാന്‍ കഴിയുക. അത്തരത്തിലുള്ള പ്രസ്താവനളാണ് ഈ രണ്ട് പേരും നടത്തിക്കൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തോടുള്ള ഉത്തരവാദിത്തം
ഏതൊരു പ്രതിപക്ഷ നേതാവിനും സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് പ്രവര്‍ത്തിക്കാന്‍ ആവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്ച്വര്യകരമായ നിലപാടാണ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അവരവര്‍ കണ്ടതും ശീലിച്ചതും അനുഭവിച്ചതും ആയ കാര്യങ്ങള്‍ മറ്റെല്ലാവരും അങ്ങനെ തുടരുമെന്ന് തെറ്റിദ്ധരിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റിദ്ധാരണ
ഒരു തെറ്റിദ്ധാരണയില്‍ നിന്നാണ് ഇത്തരം ഒരു തര്‍ക്കം തന്നെ ഉണ്ടായി വന്നത് എന്ന് തന്നെ വിലയിരുത്താം. എന്നിരുന്നാലും, രമേശ് ചെന്നിത്തല പറയാത്ത ഒരു കാര്യം അദ്ദേഹം പറഞ്ഞു എന്ന മട്ടില്‍ അവതരിപ്പിച്ച മാധ്യമ പ്രവര്ത്തകന് ആരെന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില











Click it and Unblock the Notifications