കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രചരണത്തിനായി കിയാല്‍ പണം നല്‍കി; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലില്‍ ഇപ്പോള്‍ ഓഡിറ്റിങ് നടത്തേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിയാല്‍ സിപിഎമ്മിന് നല്‍കിയ നിയമവിരുദ്ധ സഹായങ്ങള്‍ മറച്ചുവെക്കാനാണ് ഇപ്പോള്‍ ഓഡിറ്റിങ് നടത്തേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം.

കോണ്‍ഗ്രസിനുവേണ്ടി ബാഡ്ജ് വിറ്റ് പണം സ്വരൂപിച്ച നരേന്ദ്ര മോദി; മോദിയുടെ ജീവിതത്തിലെ അപൂര്‍വ്വ കഥകോണ്‍ഗ്രസിനുവേണ്ടി ബാഡ്ജ് വിറ്റ് പണം സ്വരൂപിച്ച നരേന്ദ്ര മോദി; മോദിയുടെ ജീവിതത്തിലെ അപൂര്‍വ്വ കഥ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥലം എംഎല്‍എയായ ഇപി ജയരാജന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയുടെ പരസ്യത്തിനായും കിയാല്‍ എംഡി സിപിഎമ്മിന്നും പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കും പണം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

rameshchennithala

അധികാരത്തിലെത്തിയതിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങിനും പരസ്യം നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു. 1999 ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് കിഫ്ബി രൂപീകരിച്ചത്. അന്ന് സിഎജിഎയ്ക്ക് അവകാശം നല്‍കിയിരുന്നു. എന്നാല്‍ 2010 ലും 2016ലും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളിലൂടെ സിഎജിയ്കക്ക് ഓഡിറ്റിങ്ങിനുള്ള അവകാശം നീക്കം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

മന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തുംമന്‍മോഹന്‍ സിങ് നയിക്കും, പ്രതിഷേധവുമായി കോണ്‍ഗ്രസ് തെരുവിലറങ്ങും; പ്രതിപക്ഷ കക്ഷികളേയും അണിനിരത്തും

English summary
ramesh chennithala against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X