കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും സിപിഎമ്മും തമ്മില്‍ അവിഹിതം, പിണറായി ഇതൊക്കെ ചെയ്യുന്നത് ബിജെപിക്കു വേണ്ടി

  • By Gowthamy
Google Oneindia Malayalam News

കണ്ണൂര്‍: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ നടപടി ബിജെപിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും തമ്മില്‍ അവിഹിത ബന്ധമാണെന്നും ചെന്നിത്തല പറയുന്നു. അതിന് ഉദാഹരണങ്ങളും ചെന്നിത്തല ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്.

അമിത്ഷാ വന്നപ്പോള്‍ പയ്യന്നൂരില്‍ റോഡുകളൊക്കെ നന്നാക്കിയതും സ്‌കൂളുകള്‍ക്ക് അവധി കൊടുത്തതുമൊക്കെ അതിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി ബിജെപിയെ വളര്‍ത്താനാണ് പിണറായിയും കൂട്ടരും ശ്രമിക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം.

ഭരിക്കാന്‍ തയ്യാര്‍

ഭരിക്കാന്‍ തയ്യാര്‍

ഭരണ പരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ലെന്ന് ചെന്നിത്തല പറയുന്നു. പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ ഭരിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല.

എല്ലാം ബിജെപിക്ക് വേണ്ടി

എല്ലാം ബിജെപിക്ക് വേണ്ടി

സോളാര്‍ കേസിലെ നടപടി ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് ചെന്നിത്തല പറയുന്നത്. കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി ബിജെപിയെ വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ആരോപണം.

അവിഹിത ബന്ധം

അവിഹിത ബന്ധം

ബിജെപിയും സിപിഎമ്മും തമ്മില്‍ അവിഹിത ബന്ധമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. അമിത്ഷാ വന്നപ്പോള്‍ പയ്യന്നൂരില്‍ റോഡ് നന്നാക്കിയതും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതും ഈ അവിഹിത ബന്ധത്തിന്റെ ഭാഗമായിട്ടാണെന്നാണ് അദ്ദേഹം പറയുന്നത്.

രാഷ്ട്രീയ പ്രേരിതം

രാഷ്ട്രീയ പ്രേരിതം

സോളാര്‍ വിവാദം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബല്‍റാമിനെ തള്ളി

ബല്‍റാമിനെ തള്ളി

ടിപി വധക്കേസിലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ ഫലമാണ് സോളാര്‍ കേസെന്ന വിടി ബല്‍റാമിന്റെ പ്രസ്താവനയെ രമേശ് ചെന്നിത്തല തള്ളി. പാര്‍ട്ടിക്ക് ഇങ്ങനെയൊരു അഭിപ്രായമില്ലെന്ന് ചെന്നിത്തല പറയുന്നു.

ബല്‍റാമിനോട് ചോദിക്കാന്‍

ബല്‍റാമിനോട് ചോദിക്കാന്‍

ടിപി കേസ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്തതെന്നും ബാക്കി കാര്യങ്ങള്‍ ബല്‍റാമിനോട് തന്നെ ചോദിക്കണമെന്നാണ് ചെന്നിത്തല പറയുന്നത്.

വണ്‍മാന്‍ ഷോ

വണ്‍മാന്‍ ഷോ

കേരള ഭരണം പിണറായി വിജയന്റെ വണ്‍ മാന്‍ ഷോ ആണെന്നാണ് ചെന്നിത്തല പറുന്നത്. കേരളത്തില്‍ വികസനത്തിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം .

ബുദ്ധിമുട്ടിക്കില്ല

ബുദ്ധിമുട്ടിക്കില്ല


16ലെ യുഡിഎഫ് ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ചെന്നിത്തല പറയുന്നത്. എല്ലാവരും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം അറിയിക്കണമെന്നും അദ്ദേഹം.

English summary
ramesh chennithala against cpm on solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X