കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി സമരം ഒത്തുതീർപ്പാക്കാൻ ഡിവൈഎഫ്ഐ, ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ്സി സമരം ഒത്തുതീർപ്പാക്കാൻ ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ മധ്യസ്ഥം വഹിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരക്കാരോട് മുഖ്യമന്ത്രി സംസാരിക്കുന്നതിന് പകരം ഡിവൈഎഫ്ഐയെ നിയോഗിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്തത് ആണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' പിഎസ്‌സി ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കേണ്ടതും, അവരോട് സംസാരിക്കേണ്ടതും മുഖ്യമന്ത്രിയാണ്. അതിനു പകരം ചർച്ച ചെയ്യാൻ ഡിവൈഎഫ്ഐ നേതാക്കളെയും ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തുന്ന നടപടി ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. ഈ ചർച്ച നടക്കുന്ന സമയത്ത് പോലും താൽക്കാലിക ജീവനക്കാരെയും കരാറടിസ്ഥാനത്തിൽ നിയമിച്ച ആളുകളെയും സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിർബാധം ഒഴുകിക്കൊണ്ടിരിക്കുകയാണ്.

rc

ഈ സർക്കാർ ചെയ്ത ഏറ്റവും വലിയ തെറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊടുത്തില്ല എന്നുള്ളതാണ്. പിൻവാതിൽ നിയമനങ്ങളും,കരാർ നിയമനങ്ങളും വ്യാപകമായും, സൗകര്യപൂർവ്വവും നടത്താനുള്ള അവസരമൊരുക്കാനാണ് സർക്കാർ റാങ്ക് ലിസ്റ്റ് നീട്ടി കൊടുക്കാതിരിക്കുന്നത്. ചെറുപ്പക്കാർക്ക് വേണ്ടി നിലകൊള്ളേണ്ടതിന് പകരം സർക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഡിവൈഎഫ്ഐ നിലപാട് പരിഹാസ്യമാണ്.

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്ന മുദ്രാവാക്യം മുഴക്കിയവർ ഇപ്പോൾ എവിടെ?
ഡിവൈഎഫ്ഐയുടെ പല നേതാക്കളുടെയും ഭാര്യമാർ അനധികൃതമായി ജോലി കിട്ടിയവരാണ്. അതുകൊണ്ടാണ് അവരെ ഉദ്യോഗാർഥികൾ വിശ്വാസത്തിലെടുക്കാത്തത്. ഉദ്യോഗാർഥികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ അനധികൃതമായി നേടിയ നിയമനങ്ങൾ വേണ്ടെന്നുവയ്ക്കാൻ ഡിവൈഎഫ്ഐ നേതാക്കന്മാർ സ്വന്തക്കാരോട് ആവശ്യപ്പെടണം''.

English summary
Ramesh Chennithala against DYFI being the mediator in PSC strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X