Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോയത് എസ്എഫ്‌ഐയുടെ മുഖം രക്ഷിക്കാനോ? ചെന്നിത്തലയ്ക്കും ചിലത് പറയാനുണ്ട്

ലോ അക്കാദമി മാനേജ്‌മെന്റും എസ്എഫ്‌ഐയും മുമ്പ് ഉണ്ടാക്കിയ ധാരണ ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ നിന്നും വിദ്യാഭ്യാസ മന്ത്രി ഇറങ്ങിപ്പോയത് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അവഹേളിക്കുന്ന നടപടിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എസ്എഫ്‌ഐയുടെ മുഖം രക്ഷിക്കാനാണ് മന്ത്രി ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ ചരിത്രത്തിലൊരിക്കലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. സംസ്ഥാന ചരിത്രത്തില്‍ ഒരു മന്ത്രിയും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ലെന്നും, പ്രശ്‌നം പരിഹരിക്കേണ്ട സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും അത് സങ്കീര്‍ണ്ണമാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

chennithala

ഇറങ്ങിപ്പോകാനായിരുന്നെങ്കില്‍ ഇങ്ങനെയൊരു ചര്‍ച്ച വിളിക്കേണ്ട ആവശ്യമില്ലായിരുന്നു. ലോ അക്കാദമി മാനേജ്‌മെന്റും എസ്എഫ്‌ഐയും മുമ്പ് ഉണ്ടാക്കിയ ധാരണ ആവര്‍ത്തിക്കുകയാണ് മന്ത്രി ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥി സമരങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്നും, നേരത്തെ സ്വാശ്രയ സമരത്തിലും സര്‍ക്കാര്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമി സമരത്തില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പിടിവാശി ഒഴിവാക്കണമെന്നും, ഇനിയെങ്കിലും ദുരഭിമാനം വെടിഞ്ഞ് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+