വോട്ടിങ് യന്ത്രത്തില്‍ ക്രമേക്കേട് ആരോപിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് അംഗീകരിക്കാനാവില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടത്ത ടീക്കറാം മീണയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്ക് എതിരായി കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ല. പരാതിക്കാര്‍ തന്നെ യന്ത്രത്തിലെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപരുത്ത് പോളിങ് ബൂത്തില്‍ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകള്‍ താമരക്ക് പോകുന്നവെന്ന് പരാതിപ്പെട്ട പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസ് എടുത്തത്. ടെസ്റ്റില്‍ പരാജയപ്പെട്ടതോടൊണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഐ പി സി 177 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications