കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് യന്ത്രത്തില്‍ ക്രമേക്കേട് ആരോപിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നത് അംഗീകരിക്കാനാവില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കാറാം മീണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടത്ത ടീക്കറാം മീണയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

<strong>ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് വെള്ളാപ്പള്ളി </strong>ഫലം പുറത്തുവരുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് വെള്ളാപ്പള്ളി

വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്ക് എതിരായി കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ല. പരാതിക്കാര്‍ തന്നെ യന്ത്രത്തിലെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

ramesh-chennithal

തിരുവനന്തപരുത്ത് പോളിങ് ബൂത്തില്‍ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകള്‍ താമരക്ക് പോകുന്നവെന്ന് പരാതിപ്പെട്ട പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടര്‍ എബിനെതിരെയാണ് കേസ് എടുത്തത്. ടെസ്റ്റില്‍ പരാജയപ്പെട്ടതോടൊണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഐ പി സി 177 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

<strong>കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയത് കൃത്യമായി കണ്ടു; പരാതി സ്വീകരിച്ചില്ലെന്ന് യുവതി</strong>കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയത് കൃത്യമായി കണ്ടു; പരാതി സ്വീകരിച്ചില്ലെന്ന് യുവതി

English summary
ramesh chennithala against election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X