കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറും പിണറായിയും തമ്മിലുള്ള അന്തര്‍ധാര സജീവം,മുഖ്യമന്ത്രി ഗവര്‍ണറുടെ കാലുപിടിച്ചെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമത്തിനെതിരായ പരാമര്‍ശം വായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കാലുപിടിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു.

സഭയെയും ജനങ്ങളേയും അപമാനിച്ച ഗവര്‍ണറെ കുറിച്ച് ഒരക്ഷരം പോവും പറയാന്‍ പിണാറായി തയ്യാറായില്ലെന്നത് ഇവര്‍ തമ്മിലുള്ള കൂട്ടുകച്ചവടമാണ് വെളിവാക്കുന്നത്. ഇരുവരും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി കൂട്ടുചേര്‍ന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

pinaraayichenni

ഗവര്‍ണര്‍ ജനാധിപത്യത്തിന്‍റെ അന്തസിനെ തകര്‍ക്കുകയാണ്. 374 കോടിയുടെ അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പിണറായിക്ക് കഴിയില്ല. ലാവ്ലിനില്‍ നിന്ന് രക്ഷപ്പെടാന്‍ ഗവര്‍ണറെ ഒരു പാലമായി പിണറായി വിജയന് ഉപയോഗിച്ചു. പൗരത്വ നിയമത്തിനെതിരെ മുഖ്യമന്ത്രിക്ക് യാതൊരു ആത്മാര്‍ത്ഥതയും ഇല്ല. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ വാച്ച് ആന്‍റ് വാര്‍ഡിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഇത് ധാര്‍ഷ്ട്യവും ധിക്കാരവുമാണ്.
ഗവര്‍ണര്‍ ആര്‍​എസ്എസ് ഏജന്‍റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായിക്ക് സഹായം ലഭിക്കുമെന്നാണ് ഗവര്‍ണറും പിണറായിയും തമ്മിലുള്ള കൂട്ട് കച്ചവടം സൂചന നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് എതിരായ
പ്രമേയം അദ്ദേഹം അംഗീകരണം. മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രമേയം അവതരിപ്പിക്കേണ്ടത്. സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം മുന്നോട്ട് വരണമായിരുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മുഖ്യമന്ത്രി തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വിയോജിപ്പുണ്ടെങ്കിലും പൗരത്വ നിയമത്തിന് എതിരായ പരാമര്‍ശങ്ങള്‍ വായിക്കുന്നുവെന്ന് എന്ന് അറിയിച്ചുകൊണ്ടായിരുന്നു നിയമത്തിനെതിരായ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ സഭയില്‍ വായിച്ചത്. ഇത് തന്‍റെ നിലപാടല്ല, മറിച്ച് മുഖ്യമന്ത്രയുടെ നിലപാടാണ് അതിനെ താന്‍ മാനിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

English summary
Ramesh chennithala against governor and pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X