കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല,പൗരത്വ നിയമ വിഷയങ്ങളില്‍ സമരം ചെയ്‌തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന്‌ ചെന്നിത്തല

Google Oneindia Malayalam News

കോട്ടയം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട്‌ സമരം ചെയ്‌തതിന്റെ പേരില്‍ കേസെടുത്ത ആയിരക്കണക്കിന്‌ ആളുകളുടെ കേസുകള്‍ പിന്‍വലിക്കാന്‍ തയാറാവണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.നാമജപഘോഷയാത്രയുടെ പേരില്‍ ആയിരക്കണക്കിന്‌ കേസുകളാണ്‌ നിലിലുള്ളത്‌. അത്‌ പിന്‍വലിക്കണം. യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ്‌ അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്‌തവര്‍ക്കെതിരായ ആയിരക്കണക്കിന്‌ കേസുകള്‍ നിലവിലുണ്ട്‌. അത്‌ പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം ചെന്നിത്തല പറഞ്ഞു.

ramesh chennithala

പ്രധാനമന്ത്രിയുടെ ഇന്നലത്തെ കേരള സന്ദര്‍ശനത്തെക്കുറിച്ചും ചെന്നിത്തല പ്രതികരിച്ചു.പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത്‌ മറന്നു. ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്‌കരണത്തെ കുറിച്ച്‌ മലയാളത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക്‌ മനസിലാകാതിരിക്കാനാണ്‌ മുഖ്യമന്ത്രി മലയാളത്തില്‍ സംസാരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത്‌ വികസനം നടക്കുന്നതിന്‌ പകരം ഇമേജ്‌ വര്‍ധിപ്പിക്കാനും പിആര്‍ ഏജന്‍സികളുടെ ശക്തി വര്‍ധിപ്പിക്കാനും വേണ്ടിയാണ്‌ പരസ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്‌. കേരളത്തില്‍ നടക്കുന്നത്‌ വചകമടി വികസനം മാത്രമാണ്‌. ഒരു വന്‍കിട വികസന പദ്ധതിയും നടപ്പാക്കാതെ യുഡിഎഫ്‌ ഭരണകാലത്ത്‌ നടപ്പിലാക്കിയ വികസന പദ്ധതികള്‍ ഏറ്റുപടിക്കുകയാണ്‌ ചെയ്യുന്നത്‌. തങ്ങളുടെതായ ഒരു പദ്ധതിയും പിണറായി സര്‍ക്കാരിന്‌ നടപ്പാലക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

മാണി സി കാപ്പന്റെ യുഡിഎഫ്‌ പ്രവേശനം ഗുണം ചെയ്യും എല്‍ഡിഎഫ്‌ മുങ്ങുന്ന കപ്പലാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. സീറ്റ്‌ വിഭജനം ഉള്‍പ്പെടെയുള്ള മറ്റ്‌ നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത സിപിഎമ്മിന്റെ അജണ്ടയായി മാറിയിരിക്കുകയാണ്‌. കേരളത്തിലെ മുഖ്യമന്ത്രി.ും പാര്‍ട്ടി സെക്രട്ടറിയുംകേരളത്തിലെ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു. അതാണ്‌ യാഥാര്‍ഥ വര്‍ഗീയത. അത്‌ കേരളത്തിന്‌ ആപത്താണ്‌.ബിജെപിയും സിപിഎമ്മും തമ്മില്‍ വലിയ ഐക്യമുണ്ടായിട്ടുണ്ട്‌. അത്‌ ജനങ്ങള്‍ അറിയണം. സുരേന്ദ്രന്റെ ജാഥയുടെ പേര്‌ വിജയ ജാഥയാണെനന്‌ും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

English summary
ramesh chennithala against kerala government policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X