ഇടതു മുന്നണി കലഹ മുന്നണിയായെന്ന്!! പരിഹസിച്ച് ചെന്നിത്തല!!
കലഹം സിപിഎമ്മിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിരിക്കുന്നതായി ചെന്നിത്തല വ്യക്തമാക്കി. മൂന്നാറില്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നത് സിപിഎം തന്നെയാണെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
ദില്ലി: ഇടതു മുന്നണിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇടതു മുന്നണി കലഹ മുന്നണിയായി മാറിയതായി ചെന്നിത്തല പരിഹസിച്ചു. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയാണ് പാര്‍ട്ടി സക്രെട്ടറി ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ട പാര്‍ട്ടി സെക്രട്ടറി ഭരണത്തിന് ഓശാന പാടുകയാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ കാനത്തിനും സിപിെഎക്കും മറുപടി നല്കിക്കൊണ്ടുളള കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താ സമ്മേളനത്തിനു ശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കലഹം സിപിഎമ്മിന്റെ കെട്ടുറപ്പിനെ തന്നെ ബാധിച്ചിരിക്കുന്നതായി ചെന്നിത്തല വ്യക്തമാക്കി. മൂന്നാറില്‍ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നത് സിപിഎം തന്നെയാണെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. സമരങ്ങളെ സിപിഎം അസഹിഷ്ണുതയോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഘടകക്ഷികളെ അനുനയിപ്പിക്കാന്‍ ഒരു ഉപദേഷ്ടാവിനെ കൂടി നിയമിക്കുമോയെന്നും ചെന്നിത്തല പരിഹസിച്ചു.
നിലമ്പൂര്‍ മാവോയിസ്റ്റ് വേട്ട, വിവരാവകാശ നിയമം, നക്സല്‍ വര്?ഗീസ് വധം, യുഎപിഎ നിയമം, മഹിജയുടെ സമരം , മൂന്നാര്‍ കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ സിപിെഎ സിപിഎം അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സിപിെഎ സംസ്ഥാന സക്രെട്ടറി കാനം രാജേന്ദ്രനും സുധാകര്‍ റെഡ്ഡിയും പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിണറായിയെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷഭാഷയിലാണ് ഇരുവരും വിമര്‍ശിച്ചത്. ഇത് പ്രതിപക്ഷവും ആയുധമാക്കിയിരുന്നു.
ഇതിന് മറുപടി നല്‍കാനായിരുന്നു കോടിയേരി ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയത്. കാനത്തിന്റെയും സിപിെഎയുടെയും ആരോപണങ്ങള്‍ കോടിയേരി തള്ളി. അതേസമയം രൂക്ഷ ഭാഷയിലായിരുന്നില്ല മറുപടി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications