Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നു; മന്ത്രിമാര്‍ പനീര്‍ശെല്‍വങ്ങള്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ ജയലളിതയ്ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന പനീര്‍ശെല്‍വങ്ങളെപ്പോലെയാണെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പുഴ കലക്ട്രേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റില്‍ മന്ത്രിമാര്‍ക്ക് ഒരു പ്രാധാന്യവുമില്ലാത്ത അവസ്ഥയാണെന്നും ഫയലുകള്‍ പലതും എകെജി സെന്ററിന്റെ തീരുമാനത്തിനായി കാത്തു കിടക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ ആത്മവീര്യം നശിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രി സംസസാരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Ramesh Chennithala

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലാ കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. വിലക്കയറ്റം, ക്രമസമാധാന തകര്‍ച്ച, പോലീസ് അതിക്രമം, ദളിത് വേട്ട, ന്യൂനപക്ഷ പീഡനം, പോലീസ് അതിക്രമം തുടങ്ങിയവയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടമായാണ് ധര്‍ണ്ണ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+