കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിയുടെ പേരിൽ കൊമ്പുകേർത്ത് ചെന്നിത്തലയും പിണറായിയും, നടക്കുന്നത് വ്യാപക അഴിമതിയെന്ന് ചെന്നിത്തല!

Google Oneindia Malayalam News

പാലാ ഉപതിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ കിഫ്ബിയുടെ പേരിൽ കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. കിഫ്ബിയിലെ കെഎസ്ഇബി പദ്ധതിയിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എന്നാൽ കിഫ്ബിയെ തകർക്കാനുള്ള പ്രതിപക്ഷനീക്കം നടക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തുകയായിരുന്നു.

<strong>തൃശൂരിൽ വൻ പെൺവണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!</strong>തൃശൂരിൽ വൻ പെൺവണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!

പാലായിൽ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെയാണ് കിഫ്ബിയുടെ പേരിലുള്ള കൊമ്പുകോർക്കൽ. കിഫ്ബി വഴി നടപ്പിലാക്കുന്ന കോട്ടയം ലൈൻ, കോലത്തുനാട് പദ്ധതികളിൽ കോടികളുടെ അഴിമതി നടന്നെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു. ‌‌‌

Ramesh Chennithala

ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലും കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. മണ്ണു മാറ്റി തറ നിർമ്മിക്കാൻ 11 ലക്ഷമായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ പദ്ധതി പൂർത്തിയായപ്പോൾ ചിലവ് 11 കോടിയായി. ഇത്തരത്തിലാണ് കിഫ്ബിയുടെ എല്ലാ പ്രവത്തനങ്ങളെന്നു ചെന്നിത്തല ആരോപിച്ചു. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണമെങ്കിലും പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലാരിവട്ടം പാലം ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കുമ്പോൾ കിഫ്ബി കൊണ്ടു പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
English summary
Ramesh Chennithala against LDF government for KIIFB issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X