കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി ജനാധിപത്യ വിരുദ്ധമെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടിയ ഡിജിപിയുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാക്കള്‍ ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും വിമര്‍ശിക്കുന്നത് സ്വാഭാവിക സംഭവമാണെന്നിരിക്കെ അതിനെതിരെ കേസെടുക്കുന്ന നടുടി അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

chennibeh

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നു. പോലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ബെഹ്റയ്ക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമർശത്തിന്റെ പേരിലാണ് അപകീർത്തിക്കേസ് ഫയൽചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരെ പോലെയാണ് ഡിജിപി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളി കുറ്റപ്പെടുത്തിയത്.

അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ നിയമനടപടി എടുക്കാന്‍ ആവശ്യമായ സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. ഉത്തരവ് ലഭിച്ച ശേഷം തീരുമാനമെടുക്കാമെന്നും ഡിജിപി റഞ്ഞു. തനിക്കെതിരെ കേസെടുത്താന്‍ നിയമപരമായി തന്നെ നേരിടുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.

 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ് 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും? മഹാരാഷ്ട്രയിലും ഹരിയാനയിലും കരകയറാനാകാതെ കോണ്‍ഗ്രസ്

പാലാ പിടിക്കാന്‍ സിപിഎമ്മിന്‍റെ തന്ത്രം.. പുറത്തെടുക്കുന്നത് ചെങ്ങന്നൂര്‍ മോഡല്‍

കെ സുരേന്ദ്രനെ വെട്ടാന്‍ ബിജെപിയില്‍ നീക്കം; കരുക്കള്‍ നീക്കി എതിര്‍പക്ഷം, പിള്ള തെറിക്കും!കെ സുരേന്ദ്രനെ വെട്ടാന്‍ ബിജെപിയില്‍ നീക്കം; കരുക്കള്‍ നീക്കി എതിര്‍പക്ഷം, പിള്ള തെറിക്കും!

English summary
Ramesh chennithala against LDF govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X