കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിനെതിരെ വീണ്ടും ചെന്നിത്തല; സങ്കേതിക സര്‍വകലാശാലാ പരീക്ഷാനടത്തിപ്പില്‍ ഇടപെട്ടു!

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ വീണ്ടും രമേശ് ചെന്നിത്തല. സാങ്കേതികസര്‍വകലാശാലയുടെ അക്കാദമിക് കാര്യങ്ങളില്‍ ജലീല്‍ ഇടപെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരീക്ഷ എങ്ങനെ നടത്തണമെന്ന് മന്ത്രി ഉത്തരവിട്ടെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. മന്ത്രിയുടെ ഉത്തരവ് വൈസ് ചാന്‍സലര്‍ അതേപോലെ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിക്കുന്നു.

ദിലീപിനോപ്പം തന്നെയെന്ന് ഓർമ്മിപ്പിച്ച് ഷോൺ ജോർജ്ജ്;മഞ്ജു-ശ്രീകുമാര്‍ വിവാദത്തില്‍ റീപോസ്റ്റ്ദിലീപിനോപ്പം തന്നെയെന്ന് ഓർമ്മിപ്പിച്ച് ഷോൺ ജോർജ്ജ്;മഞ്ജു-ശ്രീകുമാര്‍ വിവാദത്തില്‍ റീപോസ്റ്റ്

സിന്‍ഡിക്കേറ്റോ സെനറ്റോ ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടില്ല. അക്കാദമിക് സമിതികളും അറിഞ്ഞിട്ടില്ല. അവരുടെ സ്വയംഭരണാവകാശത്തെ ഹനിച്ചുകൊണ്ട് മന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. 18-11-2018ലായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

Ramesh Chennithala

വിഷയത്തില്‍ മന്ത്രി പുറപ്പെടുവിച്ച ഉത്തവുകളുടെ പകര്‍പ്പുകള്‍ സഹിതമായിരുന്നു ചെന്നിത്തല ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് പറഞ്ഞ ചെന്നിത്തല, വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തുനല്‍കുമെന്നും കൂട്ടിച്ചേർത്തു.

English summary
Ramesh Chennithala against Minister of Higher Education KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X