മലയും എലിയും പിന്നെമോദിയുടെ പ്രഖ്യാപനങ്ങളും, മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: പൊള്ളയായ പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി ജനങ്ങളെ വഞ്ചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മല എലിയെ പ്രസവിച്ചതുപോലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കലിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധികാലത്തിന്റെ ഘട്ടമാണ് കടന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
കള്ളപ്പത്തിലും അഴിമതിയിലും കുരുങ്ങിക്കടന്നതായിരുന്നു നമ്മുടെ ജീവിതം. സത്യസന്ധരായ ആളുകള്‍ പോലും അതിനിടയില്‍ പ്രയാസം അനുഭവിച്ചു. അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. രാജ്യത്തെ ജനങ്ങള്‍ ദേശസ്‌നേഹം പ്രകടിപ്പിച്ച ദിനങ്ങളാണ് കടന്നുപോയത്. രാജ്യത്തിന് പുറത്തുനിന്നുള്ള എതിര്‍പ്പുകളെ നേരിടുന്നത് സാധാരണമാണ്. സാധാരണക്കാരന്‍ പോലും ആ പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്നത് ആവേശകരമാണെന്നുമാണ് മോദി രാജ്യത്തെ അഭിസംബോധന .യെ്തുകൊണ്ട് പ്രസംഗിച്ചത്. നിരവധി പ്രാഖാപനങ്ങളും മോദി നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം പൊള്ളടയായതെന്നാണ് രമേശ് ചെന്നിത്തല പറങയുന്നത്.

ഭവന പദ്ധതി
ഗ്രാമീണ ജനങ്ങള്‍ക്ക് ഭവനപദ്ധതി പ്രഖ്യാപിച്ചു. വീടുവെക്കുന്നത് വായ്പ അനുവദിക്കും. രണ്ട് ലക്ഷം വരെയുള്ള വായ്പയ്ക്ക് മൂന്ന് ശതമാനവും ഒമ്പത് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് നാല് ശതമാനവും പലിശയിളവ് നല്‍കും. 12 ലക്ഷം വരെയുള്ള വായ്പകള്‍ക്കും മൂന്ന് ശതമാനം പലിശയിളവ് നല്‍കും.

കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റൂപെ കാര്‍ഡുകളാക്കി മാറ്റും
റാബി വിളവെടുപ്പ് മികച്ചതായതിനാല്‍ കാര്‍ഷിക വായ്പകളുടെ രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പ അനുവദിക്കുന്നതിനായി നബാര്‍ഡ് വഴി 2000 കോടി രൂപ വിനിയോഗിക്കും. മൂന്ന് മാസം കൊണ്ട് മൂന്ന് കോടി കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റൂപെ കാര്‍ഡുകളാക്കി മാറ്റും. ഈ കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് എന്തും വാങ്ങാനും വില്‍ക്കാനും കഴിയും.

വായ്പ ഉയര്‍ത്തും
ചെറുകിട ബിസിനസ് പ്രോത്സാഹിപ്പിക്കും. ഇതിനുള്ള വായ്പാ നിലവിലെ 20 ശതമാനത്തില്‍നിന്ന് 25 ശതനമായി ഉയര്‍ത്തും.

വാക്‌സിനേഷന്‍
പ്രസവത്തിന് 6000 രൂപ നല്‍കും. വാക്‌സിനേഷനും പോഷകാഹാരം ലഭ്യമാക്കാനുമാണ് ഇത് ഉപയോഗിക്കുക. ഈ തുക അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.












Click it and Unblock the Notifications