ജോര്‍ജ്ജ് ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെ: ചെന്നിത്തല
തിരുവനന്തപുരം: പോലീസിനെ ആക്രമിച്ച മാവോയിസ്റ്റുകളെ വെറുതെ വിടാന്‍ പറ്റില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നു ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയുമായാണ് ചെന്നിത്തല എത്തിയത്. ജോര്‍ജ്ജ് കാര്യം അറിയാതെയാണ് സംസാരിക്കുന്നത്. പോലീസിനെ ആക്രമിച്ചത് മാവോവാദികള്‍ തന്നെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
പി സി ജോര്‍ജ്ജ് സര്‍ക്കാരിനെ ഉപദേശിക്കുന്നതിനു മുന്‍പ് മാവോയിസ്റ്റുകളെ പോയി ഉപദേശിക്കൂ എന്നാണ് ചെന്നിത്തല പറഞ്ഞത്. മാവോയിസ്റ്റുകള്‍ ആക്രമണം അവസാനിപ്പിച്ചാല്‍ സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാമെന്നും ചെന്നിത്തല പ്രതികരിച്ചു.

ജനങ്ങളില്‍ ഭീതി പടര്‍ത്താന്‍ മാവോയിസ്റ്റുകളെ അനുവദിക്കില്ല. ബോധപൂര്‍വം അക്രമം നടത്തുന്നവരെ അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി മാവോയിസ്റ്റുകളെ നേരിടുന്നത് അവസാനിപ്പിക്കണമെന്നാണ് നേരത്തെ പി സി ജോര്‍ജ്ജ് പറഞ്ഞത്.
നീതിക്കു വേണ്ടിയാണ് മാവോയിസ്റ്റുകള്‍ പോരാടുന്നതെന്നും മാവോയിസ്റ്റുകള്‍ കാരണമാണ് വയനാട്ടിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആയുധത്തിലൂടെയല്ല, ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരിക്കുന്നത്.












Click it and Unblock the Notifications