പിണറായിക്ക് മറുപടിയുമായി ചെന്നിത്തല! പിണറായി ശൈലി മാറ്റാത്തതാണ് ഞങ്ങള്‍ക്ക് നല്ലത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ശൈലി മാറ്റാത്തതാണ് ഞങ്ങള്‍ക്ക് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. ജനവിധി പിണറായി സര്‍ക്കാരിനും മോദി സര്‍ക്കാരിനും എതിരാണ്. അത് എത്ര മറച്ച് വെക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ സ്വാധീനിച്ചത് ശബരിമല തന്നെയാണ്. ശബരിമലയാണ് സ്വാധീനിച്ചതെങ്കില്‍ ബിജെപി ജയിക്കുമായിരുന്നില്ലേ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അദ്ദേഹത്തിന്‍റെ മനസില്‍ നിന്ന് അറിയാതെ പുറത്തുവന്നതാണ്. ജനവിധി എതിരായ സാഹചര്യത്തില്‍ ഇനി അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിതകത പിണറായി സര്‍ക്കാരിന് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാറിന് എതിരായ വിധിയെഴുത്തല്ല. പരാജയത്തെ സംബന്ധിച്ച് സംസ്ഥാന കമ്മറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇനി ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കുമെന്നും അതില്‍ മാറ്റമില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.












Click it and Unblock the Notifications