നടിയെ ആക്രമിച്ച കേസിൽ പിണറായി വിജയനെ കൂടി ചോദ്യം ചെയ്യണം'' ..!! ഗൂഢാലോചന ഇല്ലെന്നെങ്ങനെ പറഞ്ഞു..?
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സൂചന. നടിക്കെതിരെ ഗൂഢാലോചന നടത്തിയത് ആരെന്നത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പിണറായി വിജയനെ ചോദ്യം ചെയ്യണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് കാരണം. കേസന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയിരുന്നു.

ഗൂഢാലോചന വിവാദം
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഗൂഢാലോചനാവാദം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പിണറായി വിജയന്‍ തന്നെ അന്നത് തള്ളിക്കളഞ്ഞ് കൊണ്ട് രംഗത്ത് വന്നു.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം
നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യം. ഗൂഢാലോചന ഇല്ലെന്ന് ആദ്യമേ തന്നെ പറഞ്ഞ മുഖ്യമന്ത്രിയെ കൂടി ചോദ്യം ചെയ്യണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

ഗൂഢാലോചന ഇല്ലെന്ന്
നടിയെ ആക്രമിച്ച സംഭവത്തില്‍ പൂര്‍ണഉത്തരവാദിത്വം പ്രധാനപ്രതിക്കാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്നുമാണ് തലശ്ശേരിയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി പറഞ്ഞത്.

ഭാവനയ്ക്ക് അനുസരിച്ച്
പ്രധാനപ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു പരിപാടിയാണ് ആ കുറ്റകൃത്യം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് കുറ്റവാളി സങ്കല്‍പ്പിച്ച് വെച്ചതിന്റെ ഭാഗമായി നടത്തിയ കാര്യമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വൻവിവാദം
പ്രതികളുടെ ചോദ്യം ചെയ്യല്‍ നടക്കുന്ന വേളയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദമുണ്ടാക്കി. എന്നാല്‍ പിന്നീടിത് മുഖ്യമന്ത്രി തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഉന്നമിട്ടത് മാധ്യമങ്ങളെ
കേസിലെ ഗൂഢാലോചന സംബന്ധിച്ച മാധ്യമവാര്‍ത്തകളെ ഉദ്ദേശിച്ചായിരുന്നു തന്റെ പ്രതികരണം. മാധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷണത്തിന് പോകേണ്ടതില്ല എന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം അന്തിമഘട്ടത്തിൽ
കേസിന്റെ ആദ്യഘട്ടത്തിലെ വിവരങ്ങള്‍ വെച്ചാണ് ഗൂഢാലോചന സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരണം നടത്തിയതെന്നും പിന്നീട് വിശദീകരണങ്ങള്‍ വരികയുണ്ടായി. എന്തായാലും നടിയെ ആക്രമിച്ചതിന് പിന്നില്‍ വന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications