Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ കത്ത് വളച്ചൊടിച്ച് വിവാദമാക്കി; മാന്യതയെ ചുഷണം ചെയ്തു, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭക്ക് അഭിനന്ദന സന്ദേശവുമായി രാഹുൽ ഗാന്ധി അയച്ച കത്തിനെ വളച്ചൊടിച്ച് വിവാദമാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുൽ ഗാന്ധി കത്തിൽ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക കേരള സഭ ബഹിഷ്കരിക്കാൻ സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തിൽ ഒരു തെറ്റും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിര്‍ബന്ധം ഇല്ല. തീരുമാനം സംസ്ഥാന ഘടകങ്ങൾക്ക് കൈക്കൊള്ളാവുന്നതേ ഉള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithala

ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് വൻ ധൂര്‍ത്താണ്. അതിനെതിരായ നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ല. യുഡിഎഫ് ഒറ്റക്കെട്ടായാണ് ബഹിഷ്കരണ തീരുമാനം എടുത്തത്. യുഡിഎഫ് പ്രതിനിധികളാരെങ്കിലും പ്രതിനിധി സമ്മേളനത്തിനെത്തിയോ എന്നും മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+