കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍പിആര്‍ രഹസ്യമായി നടപ്പാക്കാനുള്ള പദ്ധതി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമം ഉയര്‍ത്തുന്ന ആശങ്കകള്‍ കൂടി പരിഗണിച്ചാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ 2021 ലെ സെൻസസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഫീൽഡ് ട്രെയ്നേഴ്സിനെ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കാർ കത്തയച്ച് തുടങ്ങിയതോടെ പിൻവാതിലിലൂടെ സെൻസസ് നടപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഫേസ്ബുക്കില്‍ ചെന്നിത്തല ഉയര്‍ത്തിയത്. പോസ്റ്റ് വായിക്കാം

 ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

ജനങ്ങളെ വിഭജിക്കുന്ന പൗരത്വ രജിസ്റ്ററിലേക്കു വഴിതെളിയിക്കുന്ന NPR നടപ്പാക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചശേഷം രഹസ്യമായി നടപ്പാക്കാനുള്ള പദ്ധതി പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്.ദേശീയ പൗരത്വരജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നതിനിടെയാണ് സെൻസസ് നടപടികളുമായി സംസ്ഥാന സെൻസസ് ഡയറക്ടറേറ്റ് മുന്നോട്ട് പോകുന്നത്.

 കീഴടങ്ങുകയാണ്

കീഴടങ്ങുകയാണ്

ഇപ്പോൾ നടത്തുന്ന സെൻസസ്, ബിജെപിയുടെ അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും നിർത്തിവയ്ക്കണം എന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണ് സർക്കാർ ആദ്യം പിന്നോക്കം പോയത്.

 പിന്‍വാതിലിലൂടെ

പിന്‍വാതിലിലൂടെ

2021 ലെ സെൻസസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഫീൽഡ് ട്രെയ്നേഴ്സിനെ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോളേജ് പ്രിൻസിപ്പൽമാർക്ക് സർക്കാർ കത്തയച്ച് തുടങ്ങിയതോടെ പിൻവാതിലിലൂടെ സെൻസസ് നടപ്പാക്കാനുള്ള ശ്രമമാണെന്ന് വ്യക്തമായി.

 പുറത്തായി

പുറത്തായി

കോട്ടയം തഹസിൽദാർ ഡിസംബർ 30 ന് ഈ ആവശ്യം ഉന്നയിച്ച് അയച്ച കത്താണ് പുറത്തായിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെ കേരളം കടുത്ത പ്രതിഷേധം ഉയർത്തുന്ന ദിനങ്ങളിൽ തന്നെയാണ് സംസ്ഥാന സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലും കളക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലും കോളേജ് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകിയിരിക്കുന്നത്.

Recommended Video

cmsvideo
മോദിക്കെതിരെ എല്ലാം സംസ്ഥാനങ്ങളുടെയും യുദ്ധം പിണറായി മുന്നില്‍ നിന്ന് നയിക്കും | Oneindia Malayalam
 നിര്‍ത്തി വെയ്ക്കണം

നിര്‍ത്തി വെയ്ക്കണം

നിയമസഭയിൽ അടക്കം നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തി, മലയാളികളെ പിന്നിൽനിന്ന് കുത്തുകയാണ് പിണറായി വിജയൻ ചെയ്യുന്നത്.കത്തുകൾ ഉടൻ പിൻവലിച്ചു സെൻസസ് പരിപാടി നിർത്തിവയ്ക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Ramesh Chennithala against pinarayi Vijayan regarding NPR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X