പിണറായി യൂറോപ്പില്‍ പോയത് ലാവ്ലിനെ മണിയടിക്കാന്‍: തെളിവുകള്‍ പുറത്തു വിടുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മസാല ബോണ്ട് വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് വില്‍പ്പന ലാവ്ലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഇപ്പോള്‍ തന്നെ രൂക്ഷമായ കടക്കെണിയാണ് സംസ്ഥാനം നേരിട്ടു കൊണ്ടിരിക്കുന്നത്. മസാല ബോണ്ട് വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന ഒന്നായിരിക്കുമെന്നും അത് താങ്ങാനുള്ള ശഷം സംസ്ഥാന ഖജനാവിന് ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
2150 കോടി രൂപയുടെ മസാല ബോണ്ട് വില്‍ക്കുന്നതോടു കൂടി സംസ്ഥാന സമ്പൂര്‍ണ്ണമായ കടക്കെണിയിലേക്കായിരിക്കും എത്തിച്ചേരുക. മസാല ബോണ്ട് വില്‍പ്പ ലാവ്ലിന്‍ കമ്പനിയെ സുഖിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. ലാവ്ലിനോടുള്ള പിണറായി വിജയന്‍റെ സ്നേഹം ഇപ്പോഴും തുടരുകയാണ്. അവരെ മണിയടിക്കാന്‍ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ബുധനാഴ്ച്ച പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ വലിയ അപാകതയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 6200 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ട് 4000 കോടി ഇതുവരെ ചെലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തില്‍ എത്രരൂപ സഹായമായി ലഭിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രളയം കാണാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ പോകേണ്ട കാര്യമില്ലായിരുന്നു. ഓഡിഷയില്‍ പോയാല്‍ മതിയായിരുന്നു. കുന്നത്തുനാട്ടിലെ 15 ഏക്കര്‍ഭൂമി നിലം നികത്തിയത് എല്ലാം ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ്. ആരാണ് ഈ വ്യവസായി. ആര്‍ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications