കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെൻകുമാർ സംഘപരിവാർ ചട്ടുകമാകരുത്; ഇത്തരത്തിൽ പ്രസ്താവന നടത്തരുതെന്ന് ചെന്നിത്തല

സെൻകുമാറിന്റെ അഭിപ്രായങ്ങളോട് കോൺഗ്രസ് യോജിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Google Oneindia Malayalam News

തിരുവനന്തപുരം: സെൻകുമാറിന്റെ അഭിപ്രായങ്ങളോട് കോൺഗ്രസ് യോജിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ ഡിജിപി ടി.പി. സെൻകുമാർ സംഘപരിവാ‍ർ ശക്തികളുടെ ചട്ടുകമായി മാറാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സാമൂഹികസ്ഥിതിയെക്കുറിച്ച് ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ടി.പി. സെൻകുമാർ നടത്തിയ അഭിപ്രായങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിപി സ്ഥാനത്തിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. സെൻകുമാറിനു നീതിനിഷേധമുണ്ടായെന്നു തോന്നിയപ്പോഴാണ് അദ്ദേഹത്തെ പിന്തുണച്ചു നിയമസഭയിൽ പ്രതിപക്ഷം രംഗത്ത് വന്നത്. അതിനർഥം അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളെയും പിന്തുണയ്ക്കുന്നുവെന്നല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 പ്രതീക്ഷിച്ചത് ഉടൻ സംഭവിക്കും?സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കുമ്മനം,സെൻകുമാർ കരുത്താകും... പ്രതീക്ഷിച്ചത് ഉടൻ സംഭവിക്കും?സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ച് കുമ്മനം,സെൻകുമാർ കരുത്താകും...

 -chennithala

അതേസമയം ഇറച്ചിക്കോഴി ബഹിഷ്കരിക്കണമെന്ന ധനകാര്യമന്ത്രിയുടെ ആഹ്വാനം ബീഫ് നിരോധനം സംബന്ധിച്ച നരേന്ദ്രമോദിയുടെ നിലപാട്പോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജിഎസ്ടി സംബന്ധിച്ചു ധനമന്ത്രി തോമസ് ഐസക്ക് വാചകമടി നിർത്തി സംസ്ഥാനത്തു സാധനങ്ങൾക്കുണ്ടായ വിലവർധന നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിലവർധന നേരിടാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

English summary
Ramesh Chennithala against TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X