ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് ജനങ്ങളെ രണ്ട് തട്ടിലാക്കും. ഇത് രാജ്യത്തിന്‍രെ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്ന് രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഇത് രാജ്യത്ത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഏകീകൃത സിവില്‍ കോഡിന്റെ സാധ്യതകളും സാഹചര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രാലയം നിയമന കമ്മീഷന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. അതേമയം ഏകീകൃത സിവില്‍ കോഡിനെ സ്വാഗതെ ചെയ്ത് സീറോ മലബാര്‍ സഭ രംഗത്തെത്തി.
സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്നുവെങ്കില്‍ സിവില്‍ കോഡ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നല്ലതാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും സമവായം ഇക്കാര്യത്തില്‍ ഉണ്ടാകണം. അങ്ങിനെയാണെങ്കില്‍ രാജ്യത്തിന്റെ ഭദ്രതയ്ക്കും ഐക്യത്തിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications