കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിക്കുന്നതിന് മുമ്പ് നടത്തിയ വിമാന യാത്രയില്‍ ദുരൂഹത;ടേം ജോസിനെതിരെ രമേശ് ചെന്നിത്തല

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് മുന്‍പ് ടോം ജോസും ഡിജിപിയും പമ്പയിലേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്രയിക്കെതിരെയാണ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് ടോം ജോസും ഡിജിപിയും പമ്പയിലേക്ക് നടത്തിയ യാത്രയില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നാലെയാണ് പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണല്‍ സൗജന്യമായി നീക്കാനുള്ള ഉത്തരവിറക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh Chennithala

മണല്‍ നീക്കാനെന്ന പേരില്‍ സിപിഎം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ നീക്കാനുള്ള കരാര്‍ നല്‍കിയത്. ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണലും മണ്ണുമാണ് പമ്പ ത്രിവേണിയില്‍ കെട്ടികിടക്കുന്നത്. സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കേണ്ട കോടികണക്കിന് രൂപ ദുരൂഹമായ സാഹചര്യത്തില്‍ പൊതുമേഖല സ്ഥാപനത്തിന്റേ പേര് പറഞ്ഞ് നടത്തുന്ന അനധികൃത ഇടപാടാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.

സംഭവത്തില്‍ വനം വകുപ്പ് മന്ത്രിക്കും വീഴ്ച്ച സംഭവവിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇതിനെപറ്റി ഒന്നും അറിയില്ലെന്നാണ് വനം വകുപ്പ് മന്ത്രി പറഞ്ഞത്. മഴക്കാലം എത്തിയതോടെ വനം മേഖലയിലെ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെ ദുരന്ത നിവാരണ വകുപ്പിനെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയതില്‍ അവ്യക്തയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

വനസംരക്ഷണ നിയമ പ്രകാരം വനത്തിന്റെ ഭാഗമായിട്ടുള്ള മണ്ണും മണലും നീക്കം വില്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലംമാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

ഷീബ വധം: കൊലയാളി കാറിനുള്ളില്‍, ദൃശ്യങ്ങള്‍, വൈദ്യുതി കയര്‍ കെട്ടിയിട്ട്....സാലിക്കില്‍!!ഷീബ വധം: കൊലയാളി കാറിനുള്ളില്‍, ദൃശ്യങ്ങള്‍, വൈദ്യുതി കയര്‍ കെട്ടിയിട്ട്....സാലിക്കില്‍!!

English summary
Ramesh Chennithala Allegation Against Former Chief Secretary Tom Jose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X