കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കാശിക്ക് പോയാ? ആരോഗ്യമന്ത്രി സ്വാശ്രയ മാനേജ്‌മെന്റിന്റെ കണക്കപ്പിള്ള...

സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളിലെ ഫീസ് വര്‍ദ്ധനവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പിജി കോഴ്‌സുകളിലെ ഫീസ് വര്‍ദ്ധനവിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സ്വാശ്രയ കോളേജുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചത്. ഇത്രയും വലിയ ഫീസ് വര്‍ദ്ധനവുണ്ടായിട്ടും പ്രതികരിക്കാത്ത എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കാശിക്ക് പോയതാണോ എന്നും അദ്ദേഹം പരിഹസിച്ചു.

കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,ആളുകളെ ഒഴിപ്പിക്കുന്നു...കൊച്ചി ഒബറോണ്‍ മാളില്‍ വന്‍ തീപ്പിടുത്തം,ആളുകളെ ഒഴിപ്പിക്കുന്നു...

 പെണ്‍കുട്ടിയെ കമന്‍റടിച്ചെന്ന്;കൊച്ചിയിലെ ഫ്ളാറ്റില്‍ കമ്മട്ടിപ്പാടത്തെ പിള്ളേര്‍ കയറിനിരങ്ങി പെണ്‍കുട്ടിയെ കമന്‍റടിച്ചെന്ന്;കൊച്ചിയിലെ ഫ്ളാറ്റില്‍ കമ്മട്ടിപ്പാടത്തെ പിള്ളേര്‍ കയറിനിരങ്ങി

സ്വാശ്രയ കോളേജുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. മെഡിക്കല്‍ പിജി സീറ്റുകളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളിലെ ഫീസ് വര്‍ദ്ധനവ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

sfi

വിടി ബല്‍റാം എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. പ്രതിപക്ഷ ബഹളം കാരണം സഭ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

chennithala

അതേസമയം, പിജി സീറ്റുകളില്‍ സര്‍ക്കാര്‍ സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ മറുപടി നല്‍കിയത്. ഫീസ് റെഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഫീസ് വര്‍ദ്ധനവ് മാത്രമാണുണ്ടായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ആരോഗ്യമന്ത്രി സ്വാശ്രയ കോളേജ് മാനേജ്‌മെന്റുകളുടെ കണക്കപ്പിള്ളയാണെന്നും, ഫീസ് വര്‍ദ്ധനവ് കമ്മീഷന്റെ തലയില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

English summary
ramesh chennithala allegations against sfi,dyfi and health minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X