ഇസ്രായേല്‍ രക്തദാഹികളായ വേട്ടക്കാരായി മാറി; ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചെന്നിത്തല
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല. ഇന്ത്യയ്ക്ക് എന്തുപറ്റി എന്ന് അദ്ദേഹം ചോദിക്കുന്നു. അമേരിക്ക ഉപരോധം കൊണ്ട് ഇന്ത്യയെ പൊറുതി മുട്ടിക്കുമ്പോഴും അമേരിക്കയുടെ പിന്തുണയില്‍ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരെ ഇന്ത്യ മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഗാസ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടിണി കേന്ദ്രമായി മാറിയിരിക്കുന്നു. കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ആയിരങ്ങളാണ് മരിച്ചുവീഴുന്നത്. ഇസ്രായേല്‍ രക്തദാഹികളായ വേട്ടക്കാരായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ഗാന്ധിയന്‍ രീതിയില്‍ നടന്ന സമരമാണ് ഗ്ലോബല്‍ സുദുദ് ഫ്ളോട്ടില എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലത്ത് ആര്‍എസ്പി സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ ചെന്നിത്തലയും പങ്കെടുത്തു.

രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍: ആധുനിക ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വംശഹത്യയാണ് ഇന്ന് പലസ്തീനില്‍ അരങ്ങേറുന്നത്.
2023 ഒക്ടോബറില്‍ ഹമാസ് ഇസ്രയേലിന്റെ മണ്ണില്‍ നടത്തിയ ആക്രമണം മുതല്‍ ഈ ദിവസം വരെ ഗാസയില്‍ ഇസ്രയേലി സൈന്യം കൊന്നൊടുക്കിയ പലസ്തീന്‍കാരുടെ എണ്ണം എഴുപതിനായിരം കടക്കും. ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞുങ്ങള്‍ മുതല്‍ കുട്ടികളും സ്ത്രീകളും ഈ കിരാതമായ കൂട്ടക്കൊലയുടെ ഇരകളാവുകയാണ്.
ഗാസ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടിണികേന്ദ്രമാണ്. ബോംബും വിശപ്പും മൂലം മരിക്കുന്ന കുഞ്ഞുങ്ങളാണ് അവിടെ.
ഇന്ന് ഇസ്രായേല്‍ ആധുനിക മനുഷ്യചരിത്രത്തിലെ ഏറ്റവും രക്തദാഹികളായ വേട്ടക്കാരായി മാറുകയാണ്. ഇസ്രയേല്‍ എന്ന രക്തദാഹികളായ വേട്ടക്കാര്‍ക്കെതിരെ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഒന്നിക്കുകയാണ്. ഗാസയിലേക്ക് മരുന്നും അവശ്യസാധനങ്ങളും എത്തുന്നത് തടയുന്ന ഇസ്രായേലിന്റെ ഉപരോധത്തിനെതിരെ ഗ്ളോബല്‍ സുമുദ് ഫ്ളോട്ടില്ല എന്ന പേരില്‍ ഗാന്ധി മാര്‍ഗത്തില്‍ ആധുനിക ലോകത്തിലെ ഏറ്റവും വലിയ സിവില്‍ മൂവ് മെന്റ് നടക്കുകയാണ്.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ഏതാണ്ട് 50 ഓളം ചെറു കപ്പലുകളും ബോട്ടുകളും ഇസ്രായേല്‍ നേവി ഉപരോധം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ആയുധങ്ങള്‍ പേറുന്നില്ല. അവര്‍ സഹനത്തിന്റെ ഗാന്ധി മാര്‍ഗത്തിലാണ്.
പക്ഷേ നമ്മുടെ ജനാധിപത്യ ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നത്. പലസ്തീനിലെ കൂട്ടക്കൊലയ്ക്കു മുന്നില്‍ ഇന്ത്യ നിശബ്ദമായി നില്‍ക്കുകയാണ്. ഇന്ത്യയെ താരിഫ് കൊണ്ടും ഉപരോധങ്ങള്‍ കൊണ്ടും ദ്രോഹിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഇസ്രായേല്‍ സപ്പോര്‍ട്ടിനു മുന്നില്‍ ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പഞ്ചപുച്ഛമടക്കി നില്ക്കുന്നു.
പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് RSP നേതാവ് ഷിബു ബേബി ജോണിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ റാലി കൊല്ലത്ത് പള്ളിമുക്കിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആർഎസ്പി നേതാക്കളായ എ.എ അസീസ്, ബാബു ദിവാകരൻ, കൊല്ലം ഡിസിസി പ്രസിഡണ്ട് രാജേന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡൻറ് നൗഷാദ്, സെക്രട്ടറി സുൾഫി തുടങ്ങിയവർ പങ്കെടുത്തു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications