ഇ അഹമ്മദ് മരണപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലുള്ള ബജറ്റ് അവതരണം അപമാനമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ അഹമ്മദ് അന്തരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍
പാര്‍ലമെന്റ് യോഗം ചേര്‍ന്ന് ബജറ്റ് അവതരിപ്പിച്ചത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പാര്‍ലമെന്റിലായിരുന്നു ഇ അഹമ്മദ് കുഴഞ്ഞ് വീണത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തികൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ പിന്നീട് നടന്നതെല്ലാം ദുരൂഹമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ആര്‍എംഎല്‍ ആശുപത്രിയില്‍ ഇ അഹമ്മദിനെ കേന്ദ്രമന്ത്രി ജിതേന്ദ്രകുമാര്‍ സന്ദര്‍ശിച്ച ശേഷം ഐസിയുവില്‍ നിന്നും ട്രോമോ കെയറിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഡോക്ടര്‍മാരായ സ്വന്തം മക്കളെപോലും അശുപത്രി അധികൃതര്‍ കടത്തി വിട്ടിരുന്നില്ല. മരണ വിവരം പുറത്തറിയാതിരിക്കാനായിരുന്നു ഇതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications