മനേകാ ഗാന്ധി നാട്യക്കാരി; മുഖ്യമന്ത്രിയെ അപമാനിച്ച് സംസാരിക്കാന്‍ ആരാണ് അധികാരം നല്‍കിയത്?
മനേക ഗാന്ധി നാട്യക്കാരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരുവ് നായ വിഷയത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെപ്പോലും അപമാനിക്കുന്നതരത്തിലാണ് മനേകാ ഗാന്ധി സംസാരിച്ചത്.
തിരുവനന്തപുരം: മനേക ഗാന്ധി നാട്യക്കാരിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരുവ് നായ വിഷയത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെപ്പോലും അപമാനിക്കുന്നതരത്തിലാണ് മനേകാ ഗാന്ധി സംസാരിച്ചത്. അവര്‍ക്ക് ആരാണ് ഇതിന് അധികാരം നല്‍കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല നടത്തിയത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് പലസ്ഥലത്തും ആളുകള്‍ മരിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും മേനക ഗാന്ധി കാണുന്നില്ലെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിയുടെ നിലപാടുകള്‍ അംഗികരിക്കാന്‍ കഴിയില്ല. തെരുവുനായകള്‍ മനുഷ്യരെ കൊല്ലുന്ന സ്ഥിതി അതീവ ഗുരുതരമാണ്. നിയമസഭയില്‍ വിഷം ചകര്‍ച്ച ചെയ്യാനായി പ്രതിപക്ഷ നേതാവ് അടിയന്തരപ്രമേയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശൂന്യവേള ആരംഭിക്കുന്നതിനു തൊട്ടുമുന്‍പായതിനാല്‍ പ്രമേയാനുമതി നല്‍കാനാവില്ലെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
തേരുവ് നായ വിഷയത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് സഭയുടെ പൊതുവികാരമാണെന്ന് ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച പ്രതിപക്ഷം തെരുവ് നായ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കുമെന്നാണ് വിവരം. സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications