Get Updates
Get notified of breaking news, exclusive insights, and must-see stories!

രമേശ് ചെന്നിത്തല പത്മജയെ കണ്ടപ്പോഴുണ്ടായ അപകടം!

തൃശൂര്‍: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നേതാവാണ്. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇപ്പോള്‍ ഐ ഗ്രൂപ്പിലാണ് ഉള്ളത്. ഇവര്‍ പരസ്പരം കണ്ടാല്‍ എന്തെങ്കിലും അപകടമുണ്ടോ?

സാധാരണ ഗതിയില്‍ ഇല്ല. എന്നാല്‍ കാണുന്ന സ്ഥലവും സന്ദര്‍ഭവും ഒക്കെ ചിലപ്പോള്‍ അപകടം ഉണ്ടാക്കും. അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചതും.

Chennithala Padmaja

ചാവക്കാട് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കില്‍ കൊല്ലപ്പെട്ട ഹനീഫയുടെ വീട് സന്ദര്‍ശിയ്ക്കാന്‍ ഇറങ്ങിയതായിരുന്നു രമേശ് ചെന്നിത്തല. കൂട്ടിന് എംഎല്‍എമാരായ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍, എംപി വിന്‍സന്റ് എന്നിവരുണ്ടായിരുന്നു.

എംഎല്‍എമാര്‍ മന്ത്രിയ്‌ക്കൊപ്പം കാറിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവരുടെ കാറുകള്‍ പിറകേ വരുന്നും ഉണ്ടായിരുന്നു. ചേറ്റുവ പാലം കഴിഞ്ഞപ്പോഴാണ് റോഡരികില്‍ പത്മജ വേണുഗോപലിന്റെ കാര്‍ കണ്ടത്. ചെന്നിത്തലയെ കാത്ത് നില്‍ക്കുകയായിരുന്നു പത്മജ.

ഉടന്‍ തന്നെ കാര്‍ നിര്‍ത്താന്‍ ചെന്നിത്തല ആവശ്യപ്പെട്ടു. ഡ്രൈവര്‍ സഡണ്‍ ബ്രേക്ക് ഇട്ടു. എന്നാല്‍ പിറികില്‍ വന്നിരുന്ന പോലീസ് വാഹനത്തിനോ അതിന് പിന്നില്‍ ഉണ്ടായിരുന്ന എംഎല്‍എ മാരുടെ കാറുകള്‍ക്കോ സംഭവം പിടികിട്ടിയില്ല. പിന്നെ നടന്നത് കൂട്ട ഇടിയായിരുന്നു.

മന്ത്രിയുടേയും എംഎല്‍എമാരുടേയും കാറുകള്‍ക്ക് പിറകില്‍ മലബാര്‍ ജ്വല്ലറിയുടെ കാറും ഉണ്ടായിരുന്നു. അഞ്ച് കാറുകളാണ് കൂട്ടിയിടിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+