Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണിൽ കോടിയേരിയുടെ വീട്ടിൽ ശത്രുസംഹാരപൂജ, നടത്തിയത് ശബരിമല മുൻ മേൽശാന്തിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മാധ്യമങ്ങളെ കാണുന്നത് മുഖ്യമന്ത്രിക്ക് ചതുര്‍ത്ഥിയാണെന്നും കേരള ഭരണം അഴിമതിയില്‍ മുങ്ങിത്താഴുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. കൊവിഡ് കാലത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ശത്രുസംഹാര പൂജ നടത്തിയ ആളാണ് തനിക്കെതിരെ ഇതൊക്കെ പറഞ്ഞ് നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വിശദാംശങ്ങളിലേക്ക്...

ശത്രുസംഹാര പൂജ

ശത്രുസംഹാര പൂജ

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോടിയേരി ബാലകൃഷ്ണന്‍ ശത്രുസംഹാര പൂജനടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആ ആളാണ് തനിക്കെതിരെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് കോടിയേരിയുടെ വീട്ടില്‍ ചടങ്ങ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ശബരിമല മേല്‍ശാന്തി

ശബരിമല മേല്‍ശാന്തി

ശത്രുസംഹാര പൂജ നടത്തിയത് ശബരിമല മുന്‍ മേല്‍ശാന്തിയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. ഒരു ശബരിമല മേല്‍ശാന്തിയെകൊണ്ട് പൂജ നടത്തിയെന്നാണ് സോഷ്യല്‍ മീഡിയയിലൊക്കെ വന്ന് കൊണ്ടിരിക്കുന്നത്. ഞാനും അത് വായിച്ചു. തിരക്കിയപ്പോള്‍ അത് ശരിയാണെന്ന് മനസിലായെന്നും ചെന്നിത്തല വ്യക്തമാക്കി.

Recommended Video

cmsvideo
    Pinarayi vijayan's angry to response to Media | Oneindia Malayalam
    പിണറായി വിജയന്‍ പേടിച്ചാല്‍ മതി

    പിണറായി വിജയന്‍ പേടിച്ചാല്‍ മതി

    പണ്ട് പൂ മൂടല്‍ പൂജ നടത്തിയതിന്റെ ഭാഗമായാണിത് നടന്നത്. ഏതായാലും പിണറായി വിജയന്‍ പേടിച്ചാല്‍ മതി. ഞാന്‍ പേടിക്കേണ്ട കാര്യമില്ല. ഞാന്‍ നല്ല വിശ്വാസിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

     എസ്ആര്‍പിയുടെ ശിക്ഷണം

    എസ്ആര്‍പിയുടെ ശിക്ഷണം

    ആര്‍എസ്എസിന്റെ ശാഖയില്‍ പോയിട്ടുള്ള എസ് രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്ണന്‍. എസ്ആര്‍പിയുടെ ശിക്ഷണം കൊണ്ടാണ് ക്ഷേത്രങ്ങളില്‍ പോകുന്നവരും കുറി തൊടുന്നവരൊക്കെ ആര്‍എസ്എസാണെന്ന് കോടിയേരിക്ക് തോന്നുന്നത്. ഇത്ര വര്‍ഗീയവാദിയായി ഒരു പാര്‍ട്ടി സെക്രട്ടറി മാറുന്നത് ഇതാദ്യമായാണ്.

     റിക്രൂട്ട് ചെയ്യുന്ന ആളെ പോലെ

    റിക്രൂട്ട് ചെയ്യുന്ന ആളെ പോലെ

    ആര്‍എസ്എസ് സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളെ പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പെരുമാറുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആദ്യം തന്റെ അച്ഛനെ ആര്‍എസ്എസുകാരനാക്കി. പിന്നീട് തന്നെ സര്‍സംഘചചലക് ആക്കി. ഇപ്പോള്‍ തന്റെ ഗണ്‍മാനും ആര്‍എസ്എസ് എന്നാണ് അദ്ദേഹം പറയുന്നത്.

    തന്റെ കുക്കിനെയും

    തന്റെ കുക്കിനെയും

    ഇനി തന്റെ കുക്കിനെയും നാളെ ആര്‍എസ്എസുകാരനാക്കി മാറ്റുമോ എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ നേരത്തെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തത്തിയിരുന്നു. പ്രതിപക്ഷ നേതാവ് ആര്‍എസ്എസിന്റെ സര്‍സംഘ്ചാലക് എന്നായിരുന്നു കോടിയേരിയുടെ ആദ്യത്തെ വിമര്‍ശനം. ചെന്നിത്തലയുടെ ഗണ്‍മാനും ആര്‍എസ്എസുകാരനാണെന്ന് കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+