രാജിവെച്ചാല്‍ പ്രശ്‌നം തീരുമോ? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കണം; പറയുന്നത് ചെന്നിത്തല
തിരുവനന്തപുരം: രാജി മാത്രം പോര മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കൂടി അന്വേഷിക്കണണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപി ജയരാജന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്നും ബന്ധുനിയമങ്ങലില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധു നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ നിയമനങ്ങള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന കാര്യവും ചെന്നിത്തല വിശദീകരിച്ചു. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന് മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു തീരുമാനം എടുക്കാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മറ്റ് മാര്‍ഘങ്ങള്‍ സിപിഎമ്മിന് ഇല്ലാത്തതിനാലാണ് ഇപി ജയരാജന് രാജി വെക്കേണ്ടി വന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ബന്ധു നിയമനങ്ങളില്‍ ഇനിയുളള നിയമനടപടികള്‍ കൈക്കൊള്ളുന്നതിനായി യുഡിഎഫ് യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications