മാണി യുഡിഎഫിലേക്ക്? മാണിയോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് ചെന്നിത്തല, എൽഡിഎഫ് മനപ്പായസമുണ്ണേണ്ട!
തിരുവനന്തപുരം: അന്നും ഇന്നും കെഎം മാണിയോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല. മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല്‍പ്പത് വര്‍ഷത്തില്‍ കൂടുതലായി ഉള്ള ബന്ധമാണ് യുഡിഎഫിന് മാണിയോടുള്ളത്.അന്നും ഇന്നും മാണിയോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല.
രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ മണിക്കൂറുകള്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരും മുന്നണി വിട്ടു പോകില്ലെന്നും ജെഡിയു മുന്നണിയില്‍ത്തന്നെ തുടരുമെന്നും രമേശ് വ്യക്തമാക്കി. മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങണമെന്നും മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവനയും പുറത്തു വന്നിരിക്കുന്നത്.

ബിഡിജെഎസിനെ മുന്നണിയിലെടുക്കും
ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യവും യുഡിഎഫ് ചര്‍ച്ച ചെയ്യുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് തീരുമാനം
ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം.

ബിഡിജെഎസ് പ്രവേശനം
ബിഡിജെഎസിനെ യുഡിഎഫ് പാളയത്തിലേക്ക് കൊണ്ടുവരാൻ മുസ്ലീം ലീഗും ശ്രമം നടത്തുന്നുണ്ട്. അടുത്ത യുഡിഎഫ് യോഗത്തിൽ ബിഡിജെഎസ് പ്രവേശനം ചർച്ചചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

ബിഡെജെഎസി എൻഡിഎ വിടില്ല
അതേസമയം ഡിജെഎസ് വേങ്ങരയിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഡിജെഎസ് എൻഡിഎ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയരാജനും വ്യക്തമാക്കി...
കേരള കോൺഗ്രസിനെ എൽഡിഎഫിലെടുക്കുന്ന കാര്യവും പരിഗണനയിലാണ്. മാണിക്കെതിരായ അഴിമതി ആരോപണങ്ങളൊന്നും ഇടതു മുന്നണി പ്രവേശനത്തിന് ബാധകമല്ലെന്ന നിലപാടാണ് സിപിഎം നേതാക്കള്‍ പരസ്യമായി സ്വീകരിക്കുന്നത്. ശരിയായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ആളാണ് മാണിയെന്ന് കഴിഞ്ഞ ദിവസം ജയരാജന്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications