Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് എസ്ഡിപിഐയുമായി യുഡിഎഫിന് കൂട്ടില്ലെന്ന് ചെന്നിത്തല;വര്‍ഗീയ പാര്‍ട്ടിയാണോന്ന് ചോദിച്ചാല്‍

എസ്ഡിപിഐയുമായി യുഡിഎഫിന് സഖ്യമുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞ സമയത്ത് എല്ലാവരും ശ്രദ്ധിച്ചത് എസ്ഡിപിഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും അഭാവമായിരുന്നു. ചെറിയ പാര്‍ട്ടികളാണെങ്കിലും മലപ്പുറം മണ്ഡലത്തിലും ജില്ലയില്‍ അത്യാവശ്യം സ്വാധീനമുള്ള പാര്‍ട്ടികളാണ് ഇവ രണ്ടുമെന്നത് ശരിയാണ്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ അരലക്ഷത്തോളം വോട്ട് നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് മുസ്ലീം ലീഗുമായുള്ള ധാരണയുടെ ഭാഗമായിട്ടാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. എന്നാല്‍ എസ്ഡിപിഐയുമായി യുഡിഎഫിന് ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എസ്ഡിപിഐയുമായി യുഡിഎഫിന് സഖ്യമുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

rameshchennithala

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നിവരുമായി യുഡിഎഫ് ഒരുകാലത്തും സഖ്യമോ കൂട്ടായ്മയോ ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണോ അല്ലയോ എന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടത് തന്റെ ജോലിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച ചെന്നിത്തല, തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+