കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല കോണ്‍ഗ്രസിലെ ആം ആദ്മിയായോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും സര്‍വ്വോപരി കെപിസിസി അധ്യക്ഷനും ആയ രമേശ് ചെന്നിത്തലയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രേതം കയറിയോ...? കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ സോണിയ ഗാന്ധിയെ പോലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകും.

Ramesh Chennithala

സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാതെ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയായിരുന്നു രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. കോണ്‍ഗ്രസിന്റെ നയമല്ല കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നായിരുന്നു ആക്ഷേപം. ചുരുക്കിപ്പറഞ്ഞാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ചെയ്യുന്നത് കോണ്‍ഗ്രസിന് വേണ്ടിയല്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞ് വന്നത്.

കേരളത്തില്‍ ഇതുവരെ ചെന്നിത്തല ഉന്നയിക്കാത്ത പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍ അദ്ദേഹം ഉന്നയിച്ചത്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നൊന്നും അന്വേഷിക്കാന്‍ നില്‍ക്കാതെ നേരെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. പാവങ്ങളെ പരിഗണിക്കാതെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളൊന്നും ഒരു ഗുണവും ചെയ്യില്ലെന്നും ചെന്നിത്തല പറഞ്ഞു കളഞ്ഞു.

പാചക വാതക വില കൂട്ടിയതിനേയും പെട്രോള്‍ വില കൂട്ടുന്നതിനെതിരേയും ചെന്നിത്തല ആഞ്ഞടിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
Ramesh Chennithala criticise Central Government in Core Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X