കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാലറി ചാലഞ്ച്: പിടിച്ചുവാങ്ങല്‍ നീക്കത്തിനെതിരെ തുറന്നടിച്ച് ചെന്നിത്തല!

  • By Aami Madhu
Google Oneindia Malayalam News

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിച്ചു വാങ്ങുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണപ്പിരിവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അല്ലെന്നും ധനമന്ത്രിയാണ് നിര്‍ബന്ധിത പിരിവ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

chenni3-1537189470.jpg

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കി സഹകരിക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ശമ്പളം നല്‍കാന്‍ തയ്യാറാകാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് പ്രതിഷേധത്തിന് കാരണമായത്. മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഈ ഉത്തരവ് ഇറക്കിയ ധനമന്ത്രി തോമസ് ഐസക് തെറ്റു പറ്റിയെന്നു പരസ്യമായി സമ്മതിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശവും ഒരു മാസത്തെ ശമ്പളം ഘട്ടംഘട്ടമായി നല്‍കണമെന്ന നിര്‍ദ്ദേശവും പൊതുവേ സ്വീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ബന്ധിച്ച് വാങ്ങുന്നത് ഈ മനോഭാവത്തിന് ചേര്‍ന്നതല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

നിര്‍ബന്ധിതമായി ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.നിര്‍ബന്ധിച്ച് ശമ്പളം ഈടാക്കുന്നത് കൊള്ളയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശം.

English summary
ramesh chennithala criticises thomas issac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X