യോഗാഭ്യാസം കൊണ്ടൊന്നും സിപിഎം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല
കാസര്‍കോഡ്: സിപിഎമ്മിനെയും ആര്‍എസ്എസിനെയും ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. എന്തൊക്കെ കുതന്ത്രങ്ങള്‍ മെനഞ്ഞാലും സിപിഎമ്മിന് വോട്ട് പിടിക്കാന്‍ സാധിക്കില്ല. യോഗാഭ്യാസവും ധ്യാനവും നടത്തിയതിനെക്കൊണ്ട് സിപിഎം രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറയുന്നു.
ആര്‍എസ്എസുമായി സിപിഎം നടത്തുന്ന ചര്‍ച്ചയുടെ ദുരുദ്ദേശം രണ്ടുവോട്ട് തട്ടാനാണെങ്കില്‍ ജനങ്ങള്‍ തന്നെ ഇവരെ ചവിട്ടി പുറത്താക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തുന്ന ജനരക്ഷയാത്ര കാസര്‍കോഡ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആര്‍എസ്എസുമായി സിപിഎം നടത്തുന്ന ചര്‍ച്ച സമാധാനത്തിന് വേണ്ടിയാണെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കും. ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഇത്തരം ചര്‍ച്ചകളിലൂടെ കേരളത്തെ വര്‍ഗീയ കലാപ ഭൂമിയാക്കി മാറ്റാനാണെങ്കില്‍ ജനങ്ങള്‍ തന്നെ അടിച്ചിറക്കുന്നതായിരിക്കും.
ആര്‍എസ്എസും സിപിഎമ്മുമാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകം നടത്തുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി. വോട്ട് പിടിക്കാന്‍ സിപിഎം പല കളികളും നടത്തുന്നുണ്ട്. കോണ്‍ഗ്രസ് ഘടകകക്ഷികളെ തങ്ങളുടെ വശത്താക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയാണ് സിപിഎമ്മിനെന്നും ചെന്നിത്തല വിമര്‍ശിക്കുന്നു. ഒരു ഘടകകക്ഷികളും യുഡിഎഫ് വിട്ടു പോകില്ലെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications