കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്എഫിഇ യ്ക്ക് ചെന്നിത്തലയുടെ രൂക്ഷ വിമര്‍ശനം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്എഫ് ഇയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വിമര്‍ശനം. .വായ്പകളില്‍ ഉയര്‍ന്ന പലിശ നിരക്കും കര്‍ശന നിലപാടും പുലര്‍ത്തുന്നതിനാണ് ആഭ്യന്തരമന്ത്രി കെഎസ്എഫ്ഇ യെ വിമര്‍ശിച്ചത്. കെഎസ്എഫ്ഇയ്ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിയ്ക്കുമെന്നും ചെന്നിത്തലബാങ്കിതര സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കടക്കണിയിലായവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാനയം പ്രഖ്യാപിച്ചു.

പുതിയ വായ്പ പദ്ധതി പ്രകാരം ബ്‌ളേഡ് സ്ഥാപനങ്ങളില്‍ നിന്ന് ഉള്‍പ്പെട പണം കടം വാങ്ങിയവര്‍ക്ക് വിവിധ ബാങ്കുകളില്‍ നിന്ന് 50,000 രൂപവരെ വായ്പ ലഭിയ്ക്കും. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പായ്പതുക ഒരുലക്ഷം ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ബാങ്ക് ചെയര്‍മാന്‍മാര്‍ക്ക് കത്തെഴുതുമെന്നും വായ്പനയത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

KSFE

വായ്പ ലഭിയ്ക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വരുമാനസ്രോതസ് തെളിയിക്കുന്ന രേഖയും കടബാധ്യതയുടെ റിപ്പോര്‍ട്ടും സമര്‍പ്പിയ്ക്കണം. സഹകരണ ബാങ്കുകളില്‍ നിന്ന് അടിയന്തരാവശ്യത്തിന് അയ്യായിരവും, ഒരാള്‍ ജാമ്യത്തില്‍ പതിനായിരം രൂപയും അനുവദിയ്ക്കും.സ്വര്‍ണവായ്പയുടെ പരിധി 25ലക്ഷമായി ഉയര്‍ത്തി.

ബാങ്കിതര സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയേ പ്രവര്‍ത്തിയ്ക്കാവൂ എന്ന് ആഭ്യന്തരമന്ത്രി.റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ പിന്തുടരാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

English summary
Ramesh Chennithala criticize KSFE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X