Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്‍വാതില്‍ നിയമനങ്ങളുടെ ഉള്ളറകളികള്‍ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ, വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മുഖ്യമന്ത്രിയും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ പിന്‍വാതില്‍ നിയമങ്ങളുടെ ഉള്ളറകളികള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്‌പേസ് പാര്‍ക്കിലും സി-ഡിറ്റിലുമായി നൂറുകണക്കിനു നിയമനങ്ങളാണ് ശിവശങ്കറിന്റെ ഒത്താശയോടെ നടന്നതെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു

pinarayi

മിന്റ് എന്ന സ്ഥാപനം വഴി സെക്രട്ടറിയേറ്റിലേക്ക് ഇഷ്ടക്കാരെ തിരുകികയറ്റുമ്പോള്‍, പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മിടുക്കരായ നൂറു കണക്കിന് യുവതി-യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്. നീതിക്കായി അവര്‍ കോടതി കയറി ഇറങ്ങുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ പിന്‍വാതില്‍ നിയമങ്ങളുടെ ഉള്ളറകളികള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളു. സ്‌പേസ് പാര്‍ക്കിലും സി-ഡിറ്റിലുമായി നൂറുകണക്കിനു നിയമനങ്ങളാണ് ശിവശങ്കറിന്റെ ഒത്താശയോടെ നടന്നത്. മിന്റ് എന്ന സ്ഥാപനം വഴി സെക്രട്ടറിയേറ്റിലേക്ക് ഇഷ്ടക്കാരെ തിരുകികയറ്റുമ്പോള്‍, പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച മിടുക്കരായ നൂറു കണക്കിന് യുവതി-യുവാക്കളാണ് വഞ്ചിക്കപ്പെട്ടത്. നീതിക്കായി അവര്‍ കോടതി കയറി ഇറങ്ങുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ മറക്കുമ്പോള്‍ നിയമത്തിന്റെ വഴി മാത്രമാണ് അവര്‍ക്ക് മുന്നില്‍ ഉള്ളത്. ഏജന്‍സി വഴി നടന്ന നിയമനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വയ്ക്കണം. അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ വ്യക്തമായ മറുപടി നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+