കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റ് കൂടി എല്ലാം ഭദ്രമാണെന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്കു വിശ്വസിക്കാനാവില്ലെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കൈവിടില്ലെന്ന നിലപാടാണ് സിപിഎമ്മിന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തെങ്കിലും അദ്ദേഹത്തിന് വിശദീകരിക്കേണ്ട ആവശ്യം പോലും വന്നില്ല. പ്രതിപക്ഷത്തിനെതിരെ സിപിഎം വിമര്‍ശനം ഉയര്‍ത്തി. കൊവിഡിന് ശേഷം സ്പ്രിംഗ്ളര്‍ കരാര്‍ സിപിഎം പരിശോധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

chennithala

പാര്‍ട്ടി സെക്രട്ടറിയേറ്റ് കൂടി എല്ലാം ഭദ്രമാണെന്നു പറഞ്ഞാല്‍ അത് ജനങ്ങള്‍ക്കു വിശ്വസിക്കാനാവില്ല. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഈ കമ്പനിയുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുഖ്യമന്ത്രി എവിടെവെച്ച് എത്ര തവണ ചര്‍ച്ചകള്‍ നടത്തി എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ മുഖ്യമന്ത്രിയാണ് ഇതിനു മറുപടി നല്‍കേണ്ടത്. സ്പ്രിംഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുമ്പോള്‍ തന്റെ പാര്‍ട്ടിക്കുള്ളിലെ പഴയ പ്രശ്നങ്ങള്‍ വലിച്ചിഴച്ചും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്കാവില്ലെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുറിപ്പ് വായിക്കാം.

പാര്‍ട്ടി സെക്രട്ടറിയേറ്റ് കൂടി എല്ലാം ഭദ്രമാണെന്നു പറഞ്ഞാല്‍ അത് ജനങ്ങള്‍ക്കു വിശ്വസിക്കാനാവില്ല. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഈ കമ്പനിയുമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുഖ്യമന്ത്രി എവിടെവെച്ച് എത്ര തവണ ചര്‍ച്ചകള്‍ നടത്തി എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടണം.

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി സ്പ്രിംഗ്ളറുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാതെ മുഖ്യമന്ത്രിയാണ് ഇതിനു മറുപടി നല്‍കേണ്ടത്. സ്പ്രിംഗ്ളര്‍ കരാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുമ്പോള്‍ തന്റെ പാര്‍ട്ടിക്കുള്ളിലെ പഴയ പ്രശ്നങ്ങള്‍ വലിച്ചിഴച്ചും മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറാന്‍ മുഖ്യമന്ത്രിക്കാവില്ല. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നല്‍കിയിട്ടില്ല.

മറുപടി നല്‍കാന്‍ വകുപ്പു സെക്രട്ടറിയെ ഏല്‍പ്പിച്ച് വകുപ്പു മന്ത്രി പിന്മാറുന്നത് അസാധാരണ സംഭവമാണ്. രാജ്യാന്തര കരാര്‍ സംബന്ധിച്ച വിഷയമായത് കൊണ്ടു തന്നെ സത്യം പുറത്തു കൊണ്ടു വരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെടുന്നു.

English summary
Ramesh Chennithala Criticizes CPM And Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X