നടക്കുന്നത് കല്ലിടലും പരസ്യ കോലാഹലവും മാത്രം: പിണറായി സര്‍ക്കാറിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പത്രപ്പരസ്യങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന്റെ വികസനം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂർത്തിയാകാത്തതും തുടങ്ങാത്തതുമായ പദ്ധതികൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ നാട്ടിൽ എന്ത് വികസനമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കി കുറിപ്പിലൂടെ ചോദിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പത്രപ്പരസ്യങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന്റെ വികസനം നടക്കുന്നത്. പൂർത്തിയാകാത്തതും തുടങ്ങാത്തതുമായ പദ്ധതികൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ നാട്ടിൽ എന്ത് വികസനമാണ് നടക്കുന്നത് ? പദ്ധതി രേഖ പോലും തയ്യാറാകാത്ത പദ്ധതികൾക്ക് തറക്കല്ലിടുന്നതും ഇതിനു കോടികൾ പരസ്യത്തിനായി ചെലവഴിക്കുന്നതും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചമാഫിയാ സംഘങ്ങൾക്ക് കമ്മീഷനടിക്കാൻ ഉള്ളതായിരുന്നു പല വികസനങ്ങളും.

കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രി കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. 61000 പേർക്ക് ജോലി കിട്ടി എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ലക്ഷക്കണക്കിനാളുകൾക്ക് കേരളത്തിൽ ജോലി നഷ്ടപ്പെടുകയാണ് എന്നതാണ് സത്യം. ടാക്സി, റിക്ഷക്കാർ, മറ്റു ചെറിയ തൊഴിൽ ചെയ്തു ജീവിച്ചിരുന്നവർ അങ്ങനെ അനവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെടുന്നവർക്ക് പുനരധിവാസമോ ജോലിയോ കൊടുക്കാനുള്ള ഒരു നടപടിയും കേരള സർക്കാർ കൈക്കൊള്ളുന്നില്ല.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പബ്ലിക് സർവീസ് കമ്മീഷൻ എന്നിവയെ നോക്കുകുത്തിയാക്കിക്കൊണ്ട് പാർട്ടിക്കാരെ കുത്തിനിറയ്ക്കുന്ന പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുണ്ട് . ഈ അനധികൃത നിയമനത്തിനെയാണ് അറുപതിനായിരം പേർക്ക് ജോലി കൊടുത്തു എന്നു പറഞ്ഞ് സർക്കാർ മേനി നടിക്കുന്നത്. കേരളത്തിലെ സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുംവെട്ടിന്റെ സമയമാണിത്.
സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വഴിവിട്ട നിയമനങ്ങൾ നടത്തുന്നവർ ഇതിനെല്ലാം മറുപടി പറയേണ്ടിവരും. വികസനത്തിൻ്റെ പേരു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം.പരസ്യ കോലാഹലങ്ങൾ നിർത്തിവച്ച് സാധാരണ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications