• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടക്കുന്നത് കല്ലിടലും പരസ്യ കോലാഹലവും മാത്രം: പിണറായി സര്‍ക്കാറിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പത്രപ്പരസ്യങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന്റെ വികസനം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൂർത്തിയാകാത്തതും തുടങ്ങാത്തതുമായ പദ്ധതികൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ നാട്ടിൽ എന്ത് വികസനമാണ് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കി കുറിപ്പിലൂടെ ചോദിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഇടയ്ക്കിടെ മാവോയിസ്റ്റുകളെ കൊല്ലുന്നത് കേന്ദ്ര ഫണ്ടിന് വേണ്ടി; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പത്രപ്പരസ്യങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന്റെ വികസനം നടക്കുന്നത്. പൂർത്തിയാകാത്തതും തുടങ്ങാത്തതുമായ പദ്ധതികൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ നാട്ടിൽ എന്ത് വികസനമാണ് നടക്കുന്നത് ? പദ്ധതി രേഖ പോലും തയ്യാറാകാത്ത പദ്ധതികൾക്ക് തറക്കല്ലിടുന്നതും ഇതിനു കോടികൾ പരസ്യത്തിനായി ചെലവഴിക്കുന്നതും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചമാഫിയാ സംഘങ്ങൾക്ക് കമ്മീഷനടിക്കാൻ ഉള്ളതായിരുന്നു പല വികസനങ്ങളും.

കഴിഞ്ഞ കുറെ ദിവസങ്ങളായി മുഖ്യമന്ത്രി കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. 61000 പേർക്ക് ജോലി കിട്ടി എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. ലക്ഷക്കണക്കിനാളുകൾക്ക് കേരളത്തിൽ ജോലി നഷ്ടപ്പെടുകയാണ് എന്നതാണ് സത്യം. ടാക്സി, റിക്ഷക്കാർ, മറ്റു ചെറിയ തൊഴിൽ ചെയ്തു ജീവിച്ചിരുന്നവർ അങ്ങനെ അനവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജോലി നഷ്ടപ്പെടുന്നവർക്ക് പുനരധിവാസമോ ജോലിയോ കൊടുക്കാനുള്ള ഒരു നടപടിയും കേരള സർക്കാർ കൈക്കൊള്ളുന്നില്ല.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പബ്ലിക് സർവീസ് കമ്മീഷൻ എന്നിവയെ നോക്കുകുത്തിയാക്കിക്കൊണ്ട് പാർട്ടിക്കാരെ കുത്തിനിറയ്ക്കുന്ന പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുണ്ട് . ഈ അനധികൃത നിയമനത്തിനെയാണ് അറുപതിനായിരം പേർക്ക് ജോലി കൊടുത്തു എന്നു പറഞ്ഞ് സർക്കാർ മേനി നടിക്കുന്നത്. കേരളത്തിലെ സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുംവെട്ടിന്റെ സമയമാണിത്.

സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വഴിവിട്ട നിയമനങ്ങൾ നടത്തുന്നവർ ഇതിനെല്ലാം മറുപടി പറയേണ്ടിവരും. വികസനത്തിൻ്റെ പേരു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം.പരസ്യ കോലാഹലങ്ങൾ നിർത്തിവച്ച് സാധാരണ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം.

ചില്‍ ഡൊണാള്‍ഡ് ചില്‍, ട്രംപിനെ ട്രോളി ഗ്രെറ്റ, 1 വര്‍ഷം മുമ്പുള്ള പരിഹാസത്തിന് മറുപടി!!

'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ

cmsvideo
  ചാണക മുഖ്യനെ പറപ്പിച്ച് ചുവപ്പിന്റെ പോരാളി പിണറായി ഒന്നാമൻ | Oneindia Malayalam

  English summary
  Ramesh Chennithala criticizes Pinarayi government on inauguration of projects
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X