Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല പരാമർശം: ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല,'എംഎം മണി അടക്കം കുലുങ്ങിച്ചിരിച്ചു'

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിന് എതിരെ പ്രതിഷേധം കടുക്കുന്നു. രാഹുല്‍ വിവാഹിതനല്ലെന്നും പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കരുത് എന്നുമാണ് ജോയ്‌സ് ജോര്‍ജ് ഇടത് വേദിയില്‍ വെച്ച് പറഞ്ഞത്. ജോയ്‌സ് ജോര്‍ജിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

Recommended Video

cmsvideo
    ജോയ്സ് ജോർജിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല | Oneindia Malayalam

    അതേസമയം ജോയ്സ് ജോർജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ പ്രതികരണം: '' സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി രാഹുൽ ഗാന്ധിയെ അപമാനിച്ച മുൻ എം.പി ജോയ്സ് ജോർജ്ജിനെ കേസെടുത്ത് അറസ്റ്റ് ചെയ്യണം. പെൺകുട്ടികൾ രാഹുൽ ഗാന്ധിയുമായി ഇടപഴകുന്നത് സംബന്ധിച്ച് ജോയ്സ് ജോർജ് നടത്തിയ അശ്ലീല പരാമർശം പൊറുക്കാനാവാത്തതാണ്. മന്ത്രി എം.എം മണി ഉൾപ്പെടെയുള്ളവർ സദസ്സിലിരുന്ന് ഈ പരാമർശത്തിന് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണ്.

    കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

    JJ

    പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ജനങ്ങളോട് ഇടപഴകിയാണ് രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ സങ്കോചങ്ങളില്ലാതെ അദ്ദേഹത്തോട് പെരുമാറുന്നത് രാഹുൽ ഗാന്ധിയോടുള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ്. വനിതാ കോളജിലെ ചടങ്ങുകളിൽ ആയോധനകല പഠിപ്പിച്ചുതരാൻ പറയുന്ന കുട്ടികൾക്ക് അതിന്റെ പാഠങ്ങൾ പഠിപ്പിച്ചു നൽകുന്നത് ഒരു നേതാവ് എപ്രകാരം ജനങ്ങളുമായി ഇടപഴകണം എന്നതിന്റെ ഉദാഹരണങ്ങളാണ്. അഹന്തകളില്ലാത്ത, നാട്യങ്ങളില്ലാത്ത ഒരു സാധാരണക്കാരൻ മാത്രമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ രാഹുൽ ഗാന്ധി. നിർലോഭമായ സ്നേഹം അതുകൊണ്ടുതന്നെ ജനങ്ങൾ അദ്ദേഹത്തിന് നല്കുന്നു.

    രാഷ്ട്രീയത്തിലെ എല്ലാ മാന്യതകളും മറന്നുകൊണ്ടായിരുന്നു മുൻ ഇടുക്കി എം.പിയുടെ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ മാത്രമല്ല, സ്ത്രീകളെ മുഴുവൻ അപമാനിച്ചിരിക്കുകയാണ് ജോയ്സ് ജോർജ്ജ്. ജോയ്സ് ജോർജ്ജിന്റെ അശ്ലീല പരാമർശത്തെക്കുറിച്ച് കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം ദയനീയമാണ്. പിണറായി വിജയൻ ഇരിക്കാൻ പറയുമ്പോൾ മുട്ടിലിഴയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു ഇക്കൂട്ടർ. വനിതാ കമ്മീഷന് ഈ വിഷയത്തിൽ ഒന്നും പറയാനില്ലേ? രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച, മുഴുവൻ സ്ത്രീകളെയും അപമാനിച്ച ജോയ്സ് ജോർജ്ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്''.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+