കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്‍ വിളിച്ചിട്ടില്ല; എംഎം ഹസനെ തള്ളി ചെന്നിത്തല, അതേ പറ്റി എനിക്കറിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ സീറ്റുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്‍ പ്രതിപക്ഷ നേതാവിനെ വിളിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തിനിടെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച പ്രതികരണം തേടിയപ്പോഴാണ് തന്നെ വിളിച്ചില്ലന്ന് ചെന്നിത്തല വ്യക്തമാക്കിയത്. യുഡിഎഫ് കണ്‍വീനറുടെ പ്രതികരണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

p

ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതോടെ എന്‍സിപിക്ക് പാലാ സീറ്റ് നഷ്ടപ്പെട്ടേക്കാം എന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സീറ്റ് നഷ്ടമായാല്‍ എല്‍ഡിഎഫില്‍ നില്‍ക്കില്ലെന്ന് മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവിനോട് ഫോണില്‍ പറഞ്ഞു എന്നാണ് ഹസന്‍ പ്രതികരിച്ചത്. ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ചെന്നിത്തല പറയുന്നു.

അതേസമയം, ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണി പോയത് രാഷ്ട്രീയ വഞ്ചനയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി കൂറുള്ള ആര്‍ക്കും ജോസ് കെ മാണിയുടെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല. പാലായിലെ തോല്‍വിക്ക് കാരണം ജോസിന്റെ അപക്വമായ നിലപാടുകളായിരുന്നു. അദ്ദേഹം എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു. മാണിയെ നിയമസഭയില്‍ അപമാനിച്ചത് ഇടതുമുന്നണിയാണെ്. അക്കാര്യം ജോസ് ഓര്‍ക്കണമായിരുന്നു. മാണിയെ കള്ളനെന്ന് വിളിച്ചവരാണ് എല്‍ഡിഎഫുകാര്‍. ജോസിനെ സ്വീകരിച്ചതിലൂടെ എല്‍ഡിഎഫിന്റെ പാപ്പരത്തം പുറത്തായി എന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണസിപിഎമ്മിന്റെ പാട്ടപ്പിരിവ്, ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി... പരിഹാസവുമായി വീണ

മാണി സാറിനെ വേട്ടപ്പട്ടികളെ പോലെ വേട്ടയാടിയ എല്‍ഡിഎഫിലേക്കാണ് ജോസ് കെ മാണി കടന്നുകയറിയത് എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. മാണി സാറിന്റെ ആത്മാവ് പൊറുക്കാത്ത നിലപാടാണ് ജോസ് കെ മാണി എടുത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസ് കെ മാണി യുഡിഎഫിനെ വഞ്ചിച്ചു എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് വിടാനും എല്‍ഡിഎഫില്‍ ചേരാനുമുള്ള ജോസിന്റെ തീരുമാനം ആത്മഹത്യാപരമാണ്. ജോസിനൊപ്പമുള്ള ആര്‍ക്കും ഇതില്‍ ആഹ്ലാദമില്ല. യുഡിഎഫ് നേതാക്കളെ കുറ്റപ്പെടുത്തുന്നത് അനാവശ്യമാണ്. ജോസ് പോയാല്‍ യുഡിഎഫിന് നഷ്ടമല്ല. യുഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജോസിനൊപ്പം അണികള്‍ കുറവാണെന്നും എംഎം ഹസന്‍ പറഞ്ഞു.

അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങിഅവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി

Recommended Video

cmsvideo
Ganesh Kumar's pathetic statement against Parvathy | Oneindia Malayalam

അധികാര ദുര്‍മോഹത്തിന്റെ പ്രതീകമായിട്ടാണ് വിഎം സുധീരന്‍ ജോസ് കെ മാണിയെ വിശേഷിപ്പിച്ചത്. ലോക്‌സഭാ സീറ്റും പിന്നീട് രാജ്യസഭാ സീറ്റും കിട്ടാന്‍ വേണ്ടി നടന്ന കളികളും സുധീരന്‍ സൂചിപ്പിക്കുന്നു. ഭാഗ്യാന്വേഷണത്തിന്റെ ഇത്തരം പ്രതീകങ്ങളെ ഇടതുമുന്നണി സ്വീകരിച്ചതിലൂടെ എല്‍ഡിഎഫ് കേരള രാഷ്ട്രീയത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അപമാനിച്ചിരിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

പൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞുപൃഥ്വിരാജും ദുല്‍ഖറും എന്തുകൊണ്ട് മൗനത്തില്‍- ആലപ്പി അഷ്‌റഫ്, ഇടവേള ബാബുവിന്റെ ആ വാദം പൊളിഞ്ഞു

English summary
Ramesh Chennithala Denied UDF Convener MM Hassan Statement about Mani C Kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X