കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല തുടരണോ? ഐ ഗ്രൂപ്പും രണ്ട് തട്ടില്‍, പിടിവിടാതിരിക്കാന്‍ ഗെയിം, കോണ്‍ഗ്രസില്‍ മാറ്റമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് കടുത്ത മാറ്റത്തിനൊരുങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റും. കേരളത്തിലെ നേതാക്കള്‍ ഇപ്പോള്‍ തന്നെ മാറാനുള്ള ഉദ്ദേശത്തിലല്ല. ഹൈക്കമാന്‍ഡിനെ ശക്തമായി തന്നെ എതിര്‍ക്കാനാണ് നീക്കം. എന്നാല്‍ വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്താനുള്ള ശക്തമായ നീക്കവും തുടങ്ങിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയാണെങ്കില്‍ പിടിവിടാതിരിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് വലിയ പിന്തുണയില്ല.

എതിര്‍പ്പില്ല പക്ഷേ സ്വീകാര്യനല്ല

എതിര്‍പ്പില്ല പക്ഷേ സ്വീകാര്യനല്ല

കോണ്‍ഗ്രസിനുള്ളില്‍ രമേശ് ചെന്നിത്തല മാറണമെന്ന് പറയാന്‍ പല കാരണങ്ങളുമുണ്ട്. ഒന്ന് അദ്ദേഹത്തോട് ആര്‍ക്കും എതിര്‍പ്പില്ല, പക്ഷേ ജനപ്രീതി ഒട്ടുമില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ ഒറ്റയ്ക്ക് പാര്‍ട്ടിയെ നയിക്കാനോ, മുന്നണിയെ നിയന്ത്രിക്കാനോ ചെന്നിത്തലയ്ക്ക് കഴിവില്ല. ഇത് മനസ്സിലാക്കിയാണ് ഉമ്മന്‍ ചാണ്ടിയെയും ദേശീയ നേതാക്കളെയും കേരളത്തിലേക്ക് ഹൈക്കമാന്‍ഡ് അയച്ചത്. പക്ഷേ അത് വൈകിപ്പോയിരുന്നു. ചെന്നിത്തലയ്ക്ക് കീഴിലാണ് കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ സംഘടനാ സംവിധാനത്തിലേക്ക് വീണത്.

ഐ ഗ്രൂപ്പും രണ്ട് തട്ടില്‍

ഐ ഗ്രൂപ്പും രണ്ട് തട്ടില്‍

ഐ ഗ്രൂപ്പ് തന്നെ രണ്ട് തട്ടിലാണ്. വിഡി സതീശന് നല്ല പിന്തുണയുമുണ്ട്. ഐ ഗ്രൂപ്പിനെ ഒന്നിപ്പിച്ച് നിര്‍ത്താനോ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനോ സാധിക്കാത്ത നേതാവാണ് ചെന്നിത്തല. അതാണ് വലിയ പ്രശ്‌നം. വിഡി സതീശനാണെങ്കില്‍ ക്ലീന്‍ ഇമേജുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ നേതാവുമാണ്. ഇതെല്ലാം ഐ ഗ്രൂപ്പിന് ഓകെയായ കാര്യമാണ്. കെസി വേണുഗോപാലിന്റെ നിലപാടും ചെന്നിത്തല തുടരണോ എന്ന കാര്യത്തില്‍ നിര്‍ണായകമായേക്കും.

സതീശന്‍ തന്നെ വരും?

സതീശന്‍ തന്നെ വരും?

നാളെയാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം നടക്കുന്നത്. അതിന് മുമ്പ് തന്നെ സതീശന് വേണ്ടി പാര്‍ട്ടിയില്‍ സമ്മര്‍ദമുണ്ട്. സതീശന് വേണ്ടി മുതിര്‍ന്ന നേതാക്കളും രംഗത്തുണ്ട്. സതീശന്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്നും, തലമുറ കൈമാറ്റം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. ഐ ഗ്രൂപ്പിലെ രണ്ട് പ്രബലരായ നേതാക്കളെയാണ് ഇത്തവണ പ്രതിപക്, നേതാവിന്റെ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടുന്നത്.

ചെന്നിത്തല മാറില്ല

ചെന്നിത്തല മാറില്ല

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്കില്ല എന്ന വാശിയിലാണ്. അതിന് കാരണമുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് കടുത്ത ദുര്‍ബലാവസ്ഥയിലാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചുവരാമെന്ന പ്രതീക്ഷയൊന്നുമില്ല. ആ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ നിന്നിട്ട് ചെന്നിത്തലയ്ക്ക് വലിയ കാര്യമില്ല. സംസ്ഥാന തലത്തില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചതുമല്ല. രാഹുലുമായി അത്ര നല്ല ബന്ധവുമല്ല ചെന്നിത്തലയ്ക്കുള്ളത്. വേണുഗോപാലും വലിയ തടസ്സമാകാനാണ് സാധ്യത. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന നേതാക്കളുടെ പരിഭവം തന്നെ ബാധിക്കുമെന്ന ഭയവും ചെന്നിത്തലയ്ക്കുണ്ട്.

കുഞ്ഞാലിക്കുട്ടിയുടെ സമ്മതം

കുഞ്ഞാലിക്കുട്ടിയുടെ സമ്മതം

യുഡിഎഫിനാകെ പൊതുസമ്മതനായ പ്രതിപക്ഷ നേതാവ് വരണമെന്നാണ് മുസ്ലീം ലീഗ് പറയുന്നത്. അതുകൊണ്ട് പികെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമ്പോള്‍ നിര്‍ണായകമാകും. പാണക്കാട് നിന്ന് ചെന്നിത്തലയ്‌ക്കെതിരെ എതിര്‍പ്പൊന്നും ഉണ്ടാവാനിടയില്ല. അതേസമയം താന്‍ മാറില്ല എന്ന കടുത്ത തീരുമാനം ചെന്നിത്തല എടുത്താല്‍ എതിര്‍ക്കാന്‍ എ ഗ്രൂപ്പിനും താല്‍പര്യമില്ല. ഹൈക്കമാന്‍ഡ് പക്ഷേ ചെന്നിത്തലയെ മാറ്റണമെന്ന ആവശ്യത്തിനൊപ്പമാണ്.

സാധ്യതകള്‍ ഇങ്ങനെ

സാധ്യതകള്‍ ഇങ്ങനെ

എ ഗ്രൂപ്പ് ചെന്നിത്തല മാറണമെന്ന് ഒറ്റയടിക്ക് പറയില്ല. പക്ഷേ ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ അഭിപ്രായം അറിഞ്ഞ ശേഷം ഗ്രൂപ്പ് നിലപാട് വ്യക്തമാക്കും. ഒറ്റയ്ക്ക് അഭിപ്രായം തേടുമ്പോള്‍ ഗ്രൂപ്പിന് അതീതമായ പിന്തുണ ലഭിക്കുമെന്ന് സതീശനെ പിന്തുണയ്ക്കുന്നവരും വിശ്വസിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് തല്‍ക്കാലം എ ഗ്രൂപ്പ് കടുത്ത രീതിയില്‍ ഉന്നയിക്കുന്നില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ചെന്നിത്തലയ്ക്ക് മാത്രമല്ലെന്നും, പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഐ ഗ്രൂപ്പില്‍ വിലയിരുത്തലുണ്ട്. എന്നാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ അവര്‍ ചെന്നിത്തലയെ പിന്തുണയ്ക്കുന്നുമില്ല.

കോണ്‍ഗ്രസില്‍ വലിയ മാറ്റമില്ല

കോണ്‍ഗ്രസില്‍ വലിയ മാറ്റമില്ല

ദേശീയ തലത്തില്‍ കഴിഞ്ഞ രണ്ട് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ല. 2019ലെ തോല്‍വിക്ക് ശേഷം ഇതുവരെ മുഴുവന്‍ സമയ അധ്യക്ഷനും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഇല്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം മാറ്റണമെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്കോ സോണിയാ ഗാന്ധിക്കോ സാധിക്കില്ല. ചെന്നിത്തല തന്നെ തുടരാനുള്ള സാഹചര്യമാണ് ഇത് നല്‍കുന്നത്. പക്ഷേ ഡിസിസികളും മറ്റ് നിര്‍ണായക പോസ്റ്റുകളും മാറ്റം വരും. മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറിക്കാനും സാധ്യതയുണ്ട്.

English summary
ramesh chennithala dont want to move to national leadership, but congress set for change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X