കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താലിലും മകന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി ചെന്നിത്തല; അതിഥികൾ കാറിലും ചെന്നിത്തല സ്കൂട്ടറിലുമെത്തി

  • By Desk
Google Oneindia Malayalam News

രാജ്യത്ത് ഇന്ധന വില വർദ്ധനവിനെതിരെ രാജ്യ വ്യാപകമായ പ്രതിഷേധം കത്തുകയാണ്. ഇന്ധന വില വർധനയ്ക്കെതിരെ കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളും ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്.

മൂന്നു ദിവസം കാത്തുനിന്നിട്ടും ഹൂത്തി വിമതര്‍ എത്തിയില്ല; യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടുമൂന്നു ദിവസം കാത്തുനിന്നിട്ടും ഹൂത്തി വിമതര്‍ എത്തിയില്ല; യമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു

മറ്റ് സംസ്ഥാനങ്ങളിലെ ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലാണ്. സിപിഎമ്മും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചില അനിഷ്ട സംഭവങ്ങൾ ഒഴിച്ചാൽ കേരളത്തിൽ ഹർത്താൽ പൂർണമാണ്. ഹർത്താലിനിടയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം കൊച്ചിയിൽ ഭംഗിയായി നടന്നു.

ജനം വലഞ്ഞു

ജനം വലഞ്ഞു

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ അടക്കംസർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കുടുങ്ങിക്കിടന്നത്. സ്വകാര്യ വാഹനങ്ങളും നിരത്തുകളിൽ ഇറങ്ങിയിട്ടില്ല.

വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം ഭംഗിയായി തന്നെ നടന്നു. ചെന്നിത്തലയുടെ മൂത്ത മകൻ രോഹിത്തിന്റെ വിവാഹനിശ്ചയമായിരുന്നു ഇന്ന്.

കാറിൽ

കാറിൽ

വിവാഹനിശ്ചയത്തിന് ക്ഷണിച്ച അതിഥികളെല്ലാം കാറിലായിരുന്നു വേദിയിലേക്ക് എത്തിയത്. രമേശ് ചെന്നിത്തല ഡിസിസി ഓഫീസിൽ നിന്നും സ്കൂട്ടറിലും വിവാഹ നിശ്ചയ വേദിയിൽ എത്തി.

മുൻപ് തീരുമാനിച്ചത്

മുൻപ് തീരുമാനിച്ചത്

വിവാഹം നിശ്ചയം മുൻപേ തീരുമാനിച്ചിരുന്നതാണെന്നും അതുകൊണ്ടാണ് ഹർത്താൽ ദിവസമായിട്ടും മാറ്റി വയ്ക്കാതിരുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

വധു

വധു

വ്യവസായിയായ ഭാസിയുടെ മകൾ ശ്രീജയാണ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്തിന്റെ വധു. അമൃത ആശുപത്രിയിൽ ഡോക്ടറാണ് രോഹിത്ത്. ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.

കാളവണ്ടിയിൽ

കാളവണ്ടിയിൽ

വിവാഹ നിശ്ചയ വേദിയിലേക്ക് എത്തുന്നതിന് മുൻപ് രമേശ് ചെന്നിത്തല യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികളിലും പങ്കെടുത്തിരുന്നു. കാളവണ്ടിയിൽ യാത്രചെയ്തായിരുന്നു കൊച്ചിയിൽ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ചെന്നിത്തല പങ്കെടുത്തത്.

കോൺഗ്രസ് അതിക്രമം

കോൺഗ്രസ് അതിക്രമം

ഹർത്താൽ ദിനത്തിൽ വാഹനം ഉപയോഗിച്ചതിന്റെ പേരിൽ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തിരുന്നു. വാഹനത്തിന്റെ ചില്ല് തകർക്കുകയും തലയ്ക്ക് കുത്തിപ്പിടിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു.

അതിക്രമങ്ങൾ

അതിക്രമങ്ങൾ

കൊല്ലം ജില്ലയിൽ പലയിടത്തും കോൺഗ്രസിന്റെ നേതൃത്വത്തിൽ അതിക്രമ സംഭവങ്ങൾ ഉണ്ടായി. അഞ്ചൽ സിഐയേ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിരത്തിലിറക്കിയ സ്വകാര്യ വാഹനങ്ങളും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.

ഹർത്താലിനെതിരെ

ഹർത്താലിനെതിരെ

കേരളം മഹാപ്രളയത്തിൽ നിന്നും കരകയറുന്ന സാഹചര്യത്തിൽ ഹർത്താലിനെതിരെ നിരവധിപേരാണ് എതിർസ്വരമുയർത്തിയത്. ഹർത്താലുമായി സഹകരിക്കില്ല, പാർട്ടിക്ക് അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കാമെന്ന് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു. ഹർത്താൽ ഒഴിവാക്കാമായിരുന്നുവെന്ന് എംകെ മുനീറും പറഞ്ഞിരുന്നു.

ഇന്നും വിലവർദ്ധന

ഇന്നും വിലവർദ്ധന

വില വർദ്ധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും ഇന്നും ഇന്ധനവില വർദ്ധിച്ചു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വർദ്ധിച്ചത്. ഇന്ധനവില പിടിച്ചുനിർത്താൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കോൺഗ്രസ് ആരോപണം.

ന്യാസ്ത്രീയല്ല അപഥസഞ്ചാരിണി.. ബിഷപ്പും ദിലീപും പികെ ശശിയുമാണ് ഇരകളെന്ന് പിസി ജോര്‍ജ്ജ്ന്യാസ്ത്രീയല്ല അപഥസഞ്ചാരിണി.. ബിഷപ്പും ദിലീപും പികെ ശശിയുമാണ് ഇരകളെന്ന് പിസി ജോര്‍ജ്ജ്

English summary
ramesh chennithala son's engagement held at kochi during congress hartal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X